Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
വ്യത്യസ്തതയേകാന്‍ പഴമാങ്ങാക്കറി
reporter
ചേരുവകള്‍

പഴുത്തമാങ്ങ-അര കിലോ
മുളക്‌പൊടി-രണ്ട് ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്-ഒരു ടീസ്പൂണ്‍
നല്ല ജീരകം ചതച്ചത്-അര ടീസ്പൂണ്‍
കടുക്-ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ-ഒരു ടേബിള്‍ സ്പൂണ്‍
പുളി-ഒരു ചേറുനാരങ്ങാ വലിപ്പത്തില്‍
പഞ്ചസാര-ഒരു ടീസ്പൂണ്‍
വെള്ളം-ഒന്നരകപ്പ്
ഉപ്പ്- പാകത്തിന്
കറിവേപ്പില-കുറച്ച്

പാകം ചെയ്യുന്ന വിധം

പഴുത്തമാങ്ങ വലിയ കഷ്ണങ്ങളാക്കി വയ്ക്കുക. പുളി അരകപ്പ് വെള്ളത്തില്‍ പിഴിഞ്ഞ് വയ്ക്കുക. ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇതിലേക്ക് കടുക്, നല്ല ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. മുളക്‌പൊടിയും പിളിവെള്ളവും മാങ്ങാകഷ്ണങ്ങളും ഉപ്പും ബാക്കിയുള്ള വെള്ളവും ഇതിലേക്ക് ചേര്‍ത്ത് മാങ്ങ വേകുന്നത് വരെയും ചാറ് കുറുകുന്നത് വരേയും അടുപ്പില്‍ വയ്ക്കുക. പഞ്ചസാര ചേര്‍ത്ത് ഇളക്കി വാങ്ങുക.
 
Other News in this category

 
 




 
Close Window