Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
നെല്ലിക്കാ വൈന്‍
reporter
ക്രിസ്മസ് കാലമല്ലേ.... വൈനില്‍ അല്‍പ്പം വ്യത്യസ്തതയാവാം. ഇന്ന് നമുക്ക് നെല്ലിക്കാ വൈന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

നെല്ലിക്ക - 1 കിലോ
പഞ്ചസാര - അര കിലോ
ശര്‍ക്കര - കാല്‍ കിലോ
തിളപ്പിച്ചാറ്റിയ വെള്ളം - രണ്ടര കപ്പ്
ഗ്രാമ്പൂ -10 എണ്ണം
കറുവപ്പട്ട - 5 കഷണം

തയ്യാറാക്കുന്ന വിധം

പഞ്ചസാരയും ശര്‍ക്കരയും നല്ലവണ്ണം കൂട്ടിയോജിപ്പിക്കുക. ഇവ നെല്ലിക്കയോടൊപ്പം ചേര്‍ത്ത് അടുക്കടുക്കായി ഒരു ഭരണിയിലിടണം. ഇതില്‍ ഗ്രാമ്പൂ, കറുവപ്പട്ട, വെള്ളം എന്നിവ ചേര്‍ക്കണം. തീരെ വായു കടക്കാത്തവിധം ഭരണി അടയ്ക്കുക. 40 ദിവസത്തിനുശേഷം ഭരണിയിലെ മിശ്രിതം അരിച്ചെടുക്കണം. ഭരണി കഴുകി വൃത്തിയാക്കി ഉണക്കിയശേഷം അരിച്ചെടുത്ത മിശ്രിതം ഭരണിയിലൊഴിച്ച് നെല്ലില്‍ കുഴിച്ചിടണം. കളര്‍ചേര്‍ത്ത് ആവശ്യാനുസരണം ഉപയോഗിക്കാം.
 
Other News in this category

 
 




 
Close Window