Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
പാചകം
  Add your Comment comment
പനീര്‍ കട്‌ലറ്റ്
staff correspondent
ചേരുവകള്‍

1. പനീര്‍ - 200 ഗ്രാം

പച്ചമുളക് (ചെറുതായി അരിഞ്ഞത്) -1

മല്ലിയില (അരിഞ്ഞത്) - മൂന്ന് ടീസ്പൂണ്‍

മുളകുപൊടി - അര ടീസ്പൂണ്‍ ഉപ്പ്

ആവശ്യത്തിന് സവോള - (നന്നായി അരിഞ്ഞത്) ഒന്ന്

2. ബ്രഡ് പൊടി - അരക്കപ്പ്

3. പാചകയെണ്ണ - വറുത്തെടുക്കാന്‍ ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

1. ഒന്നാമത്തെ ചേരുവകള്‍ യോജിപ്പിക്കുക . പനീറിന് നല്ല മാര്‍ദ്ദവം വരുന്നതുവരെ ചേരുവകള്‍ കുഴയ്ക്കുക.
2. മാവിന് നല്ല മാര്‍ദ്ദവം വന്നുകഴിഞ്ഞാല്‍ ചെറിയ അളവില്‍ ഉരുളകളാക്കി ചതുരത്തിലോ , വൃത്താകൃതിയിലോ പാകമായ കനത്തില്‍ കൈവെള്ളയില്‍ വച്ച് പരത്തിയെടുക്കുക.

3. ഇവയില്‍ ബ്രഡ് പൊടി തൂവി എണ്ണയില്‍ വറുത്തെടുക്കുക . ചട്ണി , സോസ് എന്നിവയ്‌ക്കൊപ്പം ആസ്വദിച്ച് കഴിക്കാം .
 
Other News in this category

 
 




 
Close Window