Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ചിക്കന്‍ കട്ട്‌ലറ്റ്
reporter
ചേരുവകള്‍

കോഴി കഷണങ്ങളാക്കിയത് - കാല്‍ കിലോ
ഉറുളന്‍കിഴങ്ങ് - രണ്ട് എണ്ണം (വലുത്)
സവാള - അര കപ്പ് (ചെറുതായരിഞ്ഞത്)
പച്ചമുളക് - നാല് എണ്ണം (ചെറുതായരിഞ്ഞത്)
വെളുത്തുള്ളി - അര ടീസ്പൂണ്‍ (ചതച്ചത്)
ഇഞ്ചി ചതച്ചത് - അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി - അര ടീസ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ബ്രഡ് കഷണം- രണ്ട് എണ്ണം
മല്ലിയില - കുറച്ച്
ഉപ്പ് - പാകത്തിന്
കോഴിമുട്ട - രണ്ട്
ബ്രഡ് ക്രംപ്‌സ് - ഒരു കപ്പ്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

കോഴി കഷണങ്ങള്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. എല്ല് മാറ്റി ഇറച്ചി മിക്‌സിയില്‍ പൊടിച്ചെടുക്കുക. ഉരുളന്‍കിഴങ്ങ് പുഴുങ്ങി പൊടിച്ച് വയ്ക്കുക. ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വറുക്കാന്‍ ആവശ്യമുള്ള എണ്ണയില്‍ നിന്നും ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചേര്‍ക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച സവാള, പച്ചമുളക്, ചതച്ച് വച്ച വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഗരം മസാലപ്പൊടിയും, കുരുമുളക് പൊടിയും ഉരുളന്‍ കിഴങ്ങ് പൊടിച്ചതും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വാങ്ങി വയ്ക്കുക. കോഴിമുട്ടയുടെ ഉണ്ണി മാത്രം ഇതിലേക്ക് ചേര്‍ത്ത് വേവക്കുക. ഇത് ചെറുനാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കുക. ഇവ ഏതെങ്കിലും ആകൃതിയില്‍ പരത്തുക. മുട്ടയുടെ വെള്ള ഒരു പാത്രത്തില്‍ അല്‍പ്പം ഉപ്പും ചേര്‍ത്ത് കലക്കുക. പരത്തിവെച്ച കട്‌ലറ്റ് ആദ്യം മുട്ടവെള്ളയില്‍ മുക്കുക. അതിനുശേഷം ബ്രഡ്ക്രംപ്‌സില്‍ പുരട്ടുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ചേര്‍ക്കുക. കട്‌ലറ്റ് അതിലിട്ട് വറുത്ത് കോരുക.
 
Other News in this category

 
 




 
Close Window