Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
പാചകം
  Add your Comment comment
കൂണ്‍ കട്‌ലറ്റ്
staff correspondent
കൂണ്‍ ഏറെ രുചികരമാണ് .കൂണ്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് കൂണ്‍ കട്‌ലറ്റ് .


ചേരുവകള്‍ - (10 എണ്ണത്തിന്)

ക്യാരറ്റ് - 100 ഗ്രാം

ബീറ്റ്‌റൂട്ട് - 100 ഗ്രാം


സവാള - 100 ഗ്രാം

കൂണ്‍ - 100 ഗ്രാം

ഉരുളക്കിഴങ്ങ് - 100 ഗ്രാം (വേവിച്ചത്)

മുളക്‌പൊടി - 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍

വെജിറ്റബിള്‍ മസാല - 1 ടീസ്പൂണ്‍

പച്ചമുളക്, ഇഞ്ചി ,വെളുത്തുള്ളി ,കറിവേപ്പില , ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് ഒഴികെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞ് മുളക്‌പൊടി , മഞ്ഞള്‍പ്പൊടി , വെജ്മസാല , ഉപ്പ് എന്നിവ ചേര്‍ത്ത് എണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക . ഇത് വേവിച്ച വെച്ച ഉരുളക്കിഴങ്ങില്‍ ഇട്ട് കുഴച്ച് കട്‌ലറ്റ്പാകത്തില്‍ പരത്തുക . രണ്ട് ഗ്ലാസ്സ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഗോതമ്പ് മാവ് കലക്കി വയ്ക്കുക . പരത്തി വെച്ചിരിക്കുന്ന കട്‌ലറ്റ് ഗോതമ്പ്മാവില്‍ മുക്കി, ബ്രഡ് പൊടിയില്‍ ഇട്ട്, നന്നായി തിളയ്ക്കുന്ന എണ്ണയില്‍ 10 മിനിട്ട് വറത്തെടുക്കുക.
 
Other News in this category

 
 




 
Close Window