Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
പാചകം
  Add your Comment comment
ഫ്രൈഡ് കോളിഫഌവര്‍
reporter
ചേരുവകള്‍

കോളിഫഌവര്‍ - 1 ചെറുത്
ചെറുനാരങ്ങാനീര് - 1 നാരങ്ങയുടെ
മുട്ട - 2 എണ്ണം
റൊട്ടിപ്പൊടി - 11/2 കപ്പ്
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
വെള്ളം - 6 കപ്പ്


പാകം ചെയ്യുന്ന വിധം

ആദ്യമായി കോളിഫഌവര്‍ ഇതളുകളായി മുറിച്ച് കഴുകി വൃത്തിയാക്കുക. പിന്നീട് 6കപ്പ് വെള്ളം ചെറുനാരങ്ങാനീര് ചേര്‍ത്ത് തിളപ്പിക്കണം. ഇതില്‍ കോളിഫഌവര്‍ ഇതളുകളിട്ട് 8 മിനിറ്റ് വീണ്ടും തിളപ്പിക്കണം. കോളിഫഌവര്‍ ഒന്നു വാടിക്കഴിയുമ്പോള്‍ ഇതില്‍നിന്നും മാറ്റി തുണിയില്‍ പൊതിഞ്ഞ് ഉണക്കണം. തുടര്‍ന്ന് മുട്ടയും കുരുമുളക് പൊടിയും നന്നായി അടിച്ചു യോജിപ്പിക്കണം. കോളിഫഌവര്‍ ഇതളുകള്‍ ഓരോന്നും ഈ മുട്ടക്കൂട്ടില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടി പൊതിഞ്ഞ് മാറ്റിവയ്ക്കണം. നല്ലവണ്ണം ചൂടാക്കിയ എണ്ണയില്‍ റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ കോളിഫഌവര്‍ ഇതളുകള്‍ അല്‍പ്പാല്‍പ്പമായി ഇട്ട് ഇളം തവിട്ട് നിറമാകുന്നതുവരെ വറുത്ത് കോരുക.
 
Other News in this category

 
 




 
Close Window