Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
പാചകം
  Add your Comment comment
ഗോപി മഞ്ചൂരിയന്‍
staff correspondent
ചേര്‍ക്കേണ്ട ഇനങ്ങള്‍ :

കോളീഫ്‌ളവര്‍ അടര്‍ത്തിയത് - ചെറുത് 1

കാപ്‌സിക്കം ചെറുതായി മുറിച്ചത് - 1

സവാള ചതുരക്കഷ്ണങ്ങളാക്കിയത് - 1

സെലറി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍

കാപ്‌സിക്കം അരിഞ്ഞത് - 1 എണ്ണം

കോണ്‍ഫ്‌ലവര്‍ - 1/4 കപ്പ്

സോയാസോസ് - 2 ടേബിള്‍ സ്പൂണ്‍

കുരുമുളകുപൊടി - ഒന്നര ടീസ്പൂണ്‍

പച്ചമുളക് - 2 എണ്ണം

ഇഞ്ചി അരിഞ്ഞത് - 1 കഷ്ണം

പഞ്ചസാര - 1 ടീസ്പൂണ്‍

വെളുത്തുള്ളി - 2 ടേബിള്‍ സ്പൂണ്‍

മൈദ - 1/4 കപ്പ്

വെള്ളം - 1 കപ്പ്

എണ്ണ ആവശ്യത്തിന്

ഉപ്പ് പാകത്തിന്

പാകം ചെയ്യേണ്ട വിധം :

കോണ്‍ഫ്‌ളവര്‍ , മൈദ , ഒരുനുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ച് നല്ല കട്ടിയില്‍ കലക്കണം . പിന്നീട് കോളീ ഫ്‌ളവര്‍ ചെറിയ ഇതളുകളായി മുറിച്ച് എണ്ണയില്‍ നിറം മാറാതെ വറുത്തു കോരണം . ശേഷം െ്രെഫയിംഗ് പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി 37 ചേരുവകള്‍ വഴറ്റണം . ഇതിനോടൊപ്പം കാപ്‌സിക്കം കഷ്ണങ്ങള്‍ ചേര്‍ത്ത് വീണ്ടും വഴറ്റണം .

പിന്നീട് ഇതില്‍ സോയാസോസ് ചേര്‍ത്ത് വഴറ്റി ഒരുകപ്പ് വെള്ളം ഒഴിക്കുക . എന്നിട്ട് കുരുമുളക് പൊടി , പഞ്ചസാര , ഇത്തിരി ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കണം. വെള്ളം തിളച്ച് കാല്‍ക്കപ്പായി വറ്റിക്കഴിഞ്ഞാല്‍ വറുത്തുവെച്ചിരിക്കുന്ന കോളീഫ്‌ളവര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.
 
Other News in this category

 
 




 
Close Window