Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
കോളിഫ്‌ലവര്‍ ചില്ലിക്കറി
staff correspondent
ചേരുവകള്‍ :

കോളിഫ്‌ലവര്‍ - 2 കിലോ

മുട്ട - 4 എണ്ണം

കുരുമുളകുപൊടി - 2

മൈദ - 100 ഗ്രാം

ഉപ്പ് പാകത്തിന്

റെഡ് ചില്ലി കളര്‍ 5 തുള്ളി

സവാള - അര കിലോ

പച്ചമുളക് - 15 എണ്ണം

വെള്ളുത്തുള്ളി - 5 അല്ലി

ടൊമാറ്റൊ സോസ് - 6 സ്പൂണ്‍

എണ്ണ - 600 ഗ്രാം


പാകം ചെയ്യേണ്ട വിധം :


ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത് അടിച്ച് പതയ്ക്കുക . കോളിഫ്‌ളവര്‍ അരിഞ്ഞ് അതില്‍ ഇട്ടു കുഴയ്ക്കുക. കുഴമ്പു പരുവത്തിലാകുമ്പോള്‍ മാവില്‍ തേച്ചുപിടിപ്പിയ്ക്കണം . അതിനുശേഷം ചീനച്ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് കോളിഫ്‌ലവര്‍ ഇട്ട് ചുവപ്പിച്ച് വറുത്തുകോരുക. സവാളയും വെള്ളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞ് ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വഴറ്റുക. നല്ലവണ്ണം ചുവന്നുവരുമ്പോള്‍ കളര്‍ ഒഴിച്ച് ഇളക്കിയ ശേഷം വറുത്തുവച്ചിരിക്കുന്ന കോളിഫ്‌ലവര്‍ ഇട്ട് ഇളക്കുക. അതില്‍ റ്റൊമാറ്റൊ സോസും ഉപ്പും ചേര്‍ത്തിളക്കി അല്‍പസമയം കഴിഞ്ഞ് വാങ്ങിവച്ച് ചൂടോടെ ഉപയോഗിക്കാം .
 
Other News in this category

 
 




 
Close Window