Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
പാചകം
  Add your Comment comment
കോളിഫ്‌ലവര്‍ കുറുമ
staff correspondent
ചേരുവകള്‍


കോളിഫ്‌ലവര്‍ - 250 ഗ്രാം

സവാള - 1

കാരറ്റ് - 2

പച്ചമുളക് - 3

ഇഞ്ചി - 1 ചെറിയ കഷണം

മുളകുപൊടി - ഒന്നര ടീസ്പൂണ്‍

മല്ലിപ്പൊടി - 2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

കുറുകിയ തേങ്ങാപ്പാല്‍ - 1 കപ്പ്

ഉപ്പ് - പാകത്തിന്

വെള്ളം - 1 കപ്പ്

വെളിച്ചെണ്ണ - 3 ടീസ്പൂണ്‍

കറിവേപ്പില - 2 കതിര്‍പ്പ്


പാകം ചെയ്യുന്ന വിധം

വൃത്തിയാക്കിയ കോളിഫ്‌ലവര്‍ ചെറു കഷണങ്ങള്‍ ആയി അടര്‍ത്തിയെടുക്കുക.സവാള ചെറുതായി അരിയുക.
ഇഞ്ചിയും പച്ചമുളകും അരിഞ്ഞു വെയ്ക്കുക.കാരറ്റ് കഷണങ്ങള്‍ ആക്കുക.എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റുക.ബ്രൌണ്‍ നിറമാകുമ്പോള്‍ കോളിഫ്‌ലവര്‍,കാരറ്റ്,ഇഞ്ചി,പച്ചമുളക്,മുളകുപൊടി,മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കി പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കണം.വെന്ത ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങുക.
 
Other News in this category

 
 




 
Close Window