പാല് - 1 ലിറ്റര്‍
പഞ്ചസാര - 1 കപ്പ്
ഫ്രഷ് ക്രീം - 1 കപ്പ്
സ്ട്രോബറി എസ്സന്‍സ് - അര ടീസ്പൂണ്‍
കോണ്‍ഫ്ലവര്‍ - 1 ടേബിള്‍ സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് - അര കപ്പ്
പാകം ചെയ്യുന്ന വിധം
പാലില്‍ കോണ്‍ഫ്ലവര്‍ കട്ടകെട്ടാതെ ഇളക്കി പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വെച്ച് ഇളക്കുക.കുറുകി വരുമ്പോള്‍ ഫ്രഷ്ക്രീമും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്തിളക്കി കുറുകുമ്പോള്‍ വാങ്ങുക. ചൂടാറുമ്പോള്‍ എസ്സെന്‍സ്സും ചേര്‍ത്തിളക്കി ഐസ്ക്രീം ട്രേയില്‍ ഒഴിച്ച് ഓയില്‍ പേപ്പറുകൊണ്ട് മൂടി ഫ്രീസറില്‍ 15 മിനിട്ട് വെച്ചതിനുശേഷം എടുത്ത് എഗ്ബീറ്റര്കൊണ്ട് അടിച്ച് വീണ്ടും വെയ്ക്കുക.സെറ്റാകുമ്പോള്എടുത്ത് ഉപയോഗിക്കാം. |