വേണ്ട സാധനങ്ങള്‍
തക്കാളി : 250 ഗ്രാം
ചീസ് : 50 ഗ്രാം
തൈര് : ഒരു കപ്പ്
മുളകുപൊടി : ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി : ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി : ഒരു ടീസ്പൂണ്‍
വലിയ ഉള്ളി : ഒന്ന്
വെളുത്തുള്ളി : രണ്ട് അല്ലി
പാചക എണ്ണ : 50 ഗ്രാം
മല്ലിയില :കുറച്ച്
ഉപ്പ് : ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
തക്കാളി കഴുകി ചെറുതായരിയുക. ഇഞ്ചിയും വെളുത്തുള്ളിയും തൊലി കളഞ്ഞ് അരച്ച് പൊന്തവിട്ടുനിറമാകുന്നതുവരെ എണ്ണയില്‍ മൂപ്പിച്ചെടുക്കുക. മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും അരിഞ്ഞുവെച്ച തക്കാളിയും അതിലേക്കിടുക. ചീസ് ചെറിയ ക്യൂബുകളായി മുറിച്ച് വറുത്തെടുത്ത് കടഞ്ഞുവെച്ച തൈരില്‍ ഇടുക. ചീസും തൈരും കൂടിയ മിശ്രിതം തക്കാളി ചേര്‍ന്ന മിശ്രിതത്തില്‍ ഇട്ട് മുകളില്‍ മല്ലിയില ചെറുതായരിഞ്ഞ് വിതറുക. ചപ്പാത്തിക്കും പൂരിക്കും ചോറിനും എല്ലാം പറ്റിയ സ്വാദുള്ള കറിയാണ് ഇത്. |