Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
പാചകം
  Add your Comment comment
ചില്ലിചിക്കന്‍ നൂഡില്‍സ്
reporter
ചേരുവകള്‍

നൂഡില്‍സ്-1 പാക്കറ്റ് വേവിച്ചത്
ചിക്കന്‍-250ഗ്രാം
കുരുമുളക്‌പൊടി-1ടീസ്പൂണ്‍
സോയാസോസ്-1ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
വിനാഗിരി-അര ടീസ്പൂണ്‍
സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത്-കാല്‍ കപ്പ്
വെളുത്തുള്ളി ചതച്ചത്-ഒരു ടീസ്പൂണ്‍
കാപ്‌സികം അരിഞ്ഞത്-കാല്‍ കപ്പ്
പച്ചമുളക് നീളത്തിലരിഞ്ഞത്-4എണ്ണം
മല്ലിയില അരിഞ്ഞത്-1ടേബിള്‍സ്പൂണ്‍
ചിക്കന്‍ ക്യൂബ്-1എണ്ണം
ടുമാറ്റോ സോസ്-1ടീസ്പൂണ്‍
ചില്ലിസോസ്-1ടീസ്പൂണ്‍
വെള്ളം-മുക്കാല്‍കപ്പ്
എണ്ണ-1കപ്പ്

പാകം ചെയ്യുന്നവിധം

ചിക്കന്‍ ചെറുതായി നുറുക്കിയെടുത്ത് അതില്‍ കുരുമുളക്‌പൊടിയും, സോയാസോസും ,വിന്നാഗിരിയും ഉപ്പും ചേര്‍ത്ത് ഒരു മണിക്കൂര്‍ മാഗ്നൈറ്റ് ചെയ്യുക.ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ചേര്‍ക്കുക.ചൂടായ എണ്ണയിലേക്ക് കോഴികഷ്ണങ്ങള്‍ ചേര്‍ത്ത് ബ്രൗണ്‍ നിറമായാല്‍ വറുത്ത് കോരി മാറ്റിവയ്ക്കുക.വേറൊരു ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ കോഴിയെ പൊരിച്ച എണ്ണയില്‍ നിന്നും രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഈ പാത്രത്തിലേക്ക് ഒഴിക്കുക.ഇതിലേക്ക് വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ സ്പ്രീങ്ങ് ഒനിയന്‍ അരിഞ്ഞത്,ക്പ്‌സിക്കം അരിഞ്ഞത്,പച്ചമുളക് അരിഞ്ഞത് എന്നിവ അതേക്രമത്തില്‍ ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് ചിക്കന്‍ ക്യൂബും ടുമാറ്റോ സോസും ചില്ലി സോസും ചേര്‍ത്ത് വീണ്ടും രണ്ട് മിനിറ്റ് നേരം വഴറ്റുക.കോണ്‍ഫ്‌ളോര്‍ മുക്കാല്‍ കപ്പ് വെള്ളത്തില്‍ കലക്കിയത് ചേര്‍ത്ത് നല്ല വണ്ണം തിളയ്ക്കുമ്പോള്‍ ഈ ചില്ലിചിക്കന്‍ ഗ്രേവിയിലേക്ക് വേവിച്ച നൂഡില്‍സ് കുടഞ്ഞിടുക.മുകളില്‍ മല്ലിയിലയും തൂവുക-ചിക്കന്‍ ക്യൂബ് ചേര്‍ക്കുന്നതുകൊണ്ട് ആവശ്യമെങ്കില്‍ മാത്രം ഉപ്പ് ചേര്‍ക്കാം.
 
Other News in this category

 
 




 
Close Window