Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
കൂട്ടുകറി
Staff correspondent
സദ്യയ്ക്കാണ് കൂടുതലും കൂട്ടുകറി ഉപയോഗിക്കുന്നത് .സ്വാദുള്ള ഈ കറി വീട്ടിലുണ്ടാക്കാന്‍ എളുപ്പമാണ് .
കടല കുറച്ച് തലേന്ന് വെള്ളത്തിലിട്ട് കുതിര്‍ത്ത് വയ്ക്കണം

വെള്ളരിക്ക

കുമ്പളങ്ങ

തേങ്ങ കുറച്ച് ചിരവിവയ്ക്കുക. അരയ്ക്കാനും വറവിടാനും വേണം.

ജീരകം

ഉപ്പ്

മഞ്ഞള്‍പ്പൊടി

മുളകുപൊടി

കടല കുതിര്‍ന്നത് നാല് ടേബിള്‍ സ്പൂണ്‍ എടുക്കുക. വെള്ളരിക്കയുടേയും കുമ്പളങ്ങയുടേയും ഓരോ ചെറിയ കഷണങ്ങള്‍ എടുത്ത് ചെറുതായി കൂട്ടുകറിയ്ക്കുള്ള പാകത്തില്‍ കഷണങ്ങളാക്കുക. കാരറ്റ് ഒന്ന് മതി. അതും കഷണങ്ങളാക്കുക.


കാരറ്റും കടലയും കുക്കറില്‍ വേവിക്കുക. അതിനു നല്ല വേവ് വേണം. അതില്‍ കറിക്കാവശ്യമുള്ള അളവില്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇടണം.

പിന്നെ കുമ്പളങ്ങയും വെള്ളരിക്കയും വേവിക്കുക. കുക്കറില്‍ വേണമെന്നില്ല. വേവിക്കുമ്പോള്‍ ഉപ്പിടണം.

വെള്ളരിക്ക കുമ്പളങ്ങ കഷണങ്ങള്‍ ഒരുവിധം വേവ് ആയാല്‍ , കടലയും കാരറ്റും വേവിച്ചത് ചേര്‍ക്കുക. അതിലെ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇതിനും ചേരണമല്ലോ. ഒക്കെ വെന്തു യോജിച്ചാല്‍, നാലോ അഞ്ചോ ടേബിള്‍സ്പൂണ്‍ തേങ്ങ (കുറച്ച് കൂടിയാലും കുഴപ്പമില്ല) , അര ടീസ്പൂണ്‍ ജീരകം ചേര്‍ത്തരച്ച് , ഇതിലേക്ക് ചേര്‍ക്കുക. കൂട്ടുകറിയില്‍ അധികം വെള്ളം പാടില്ല. അതുകൊണ്ട് വെന്തു കഴിഞ്ഞാല്‍ കഷണങ്ങളിലും , അരച്ചെടുക്കുന്ന തേങ്ങയിലും അധികം വെള്ളം ഇല്ലാത്തതാണ് നല്ലത്.

തേങ്ങ ചേര്‍ത്ത് നന്നായി തിളച്ച് ഒക്കെ നല്ലപോലെ യോജിച്ചാല്‍ അതിലേക്ക് കടുകും മുളകും കറിവേപ്പിലയും വറവിടുക.രണ്ട് ടേബിള്‍സ്പൂണ്‍ തേങ്ങയും നന്നായി വറുത്ത് ഇടുക.
 
Other News in this category

 
 




 
Close Window