Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
വറുത്തരച്ച മീന്‍ കറി
reporter
ആവശ്യമുള്ള സാധനങ്ങള്‍

മീന്‍കഷണങ്ങള്‍ - അരക്കിലോ
സവാള നീളത്തിലരിഞ്ഞത് - അരക്കിലോ
പച്ചമുളക് നീളത്തിലരിഞ്ഞത് - നാലെണ്ണം
ഇഞ്ചി ചതച്ചത് - ചെറിയ കഷ്ണം
വെളുത്തുള്ളി - ചതച്ചത് നാല് അല്ലി
തക്കാളി അരിഞ്ഞത് - 1 വലുത്
വെള്ളം - അരക്കപ്പ്
തേങ്ങ - അരമുറി
പെരുഞ്ചീരകം - അര ടീസ്പൂണ്‍
ചെറിയ ഉള്ളി - മൂന്നെണ്ണം
ഏലക്ക - രണ്ടെണ്ണം
പട്ട - ഒരു കഷ്ണം
ഗ്രാമ്പു - 2 എണ്ണം
മുളക്‌പൊടി - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
കറിവേപ്പില - കുറച്ച്
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍

പാകംചെയ്യുന്ന വിധം

ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ തേങ്ങ, ചെറിയ ഉള്ളി, പെരുഞ്ചീരകം, ഏലക്ക, പട്ട, ഗ്രാമ്പൂ, എന്നിവ ചേര്‍ക്കുക.തേങ്ങ ഇളം ബ്രൗണ്‍ നിറം ആകുന്നത് വരെ വറുക്കുക. ബ്രൗണ്‍ നിറമായാല്‍ , വാങ്ങിവച്ച് അരക്കപ്പ് വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ നല്ല മയത്തില്‍ അരച്ച് വയ്ക്കുക. ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടാകമ്പോള്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ച സവാള, പച്ചമുളക്, തക്കാളി, ചതച്ച് വെച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നല്ലവണ്ണം വഴറ്റുക. വഴന്ന മസാലയിലേക്ക് മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. മീന്‍ കഷ്ണങ്ങളും ആവശ്യത്തിന് വെള്ളവും ഇതിലേക്ക് ചേര്‍ക്കുക. ഇത് വേവിക്കുക. മീന്‍ വെന്തു കഴിയുമ്പോള്‍ അരച്ചുവെച്ച തേങ്ങയും കറിവേപ്പിലയും ചേര്‍ത്ത് ഒന്നുകൂടെ തിളപ്പിച്ച് പാത്രം വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കുക.
 
Other News in this category

 
 




 
Close Window