Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
തേങ്ങ അരച്ച മീന്‍ കറി
reporter
ചേരുവകള്‍

മീന്‍ കഷ്ണങ്ങള്‍ - അരക്കിലോ
സവാള അരിഞ്ഞത് - കാല്‍ക്കപ്പ്
പച്ചമുളക് നീളത്തിലരിഞ്ഞത് - 6എണ്ണം
തക്കാളി - 1 വലുത്
വെളുത്തുള്ളി - 4 അല്ലി
ചെറിയ ഉള്ളി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരവിയത് - 1 കപ്പ്
ഉലുവ - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
പുളിവെള്ളം - അരക്കപ്പ്
വെള്ളം - ഒന്നരക്കപ്പ്
കറിവേപ്പില - കുറച്ച്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ചട്ടി അടുപ്പില്‍വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഉലുവ ചേര്‍ക്കണം. ഉലുവ മൂത്തുവരുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞത് ചേര്‍ത്ത് ബ്രൗണ്‍ നിറമായാല്‍ സവാള, പച്ചമുളക്, തക്കാളി എന്നിവ അരിഞ്ഞതും പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഒന്നു തിളച്ച് വരുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും മീന്‍ കഷ്ണവും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് മീന്‍ വേവുന്നതുവരെ തിളപ്പിക്കുക.

തേങ്ങ അരക്കപ്പ് വെള്ളവും വെളുത്തുള്ളിയുംചേര്‍ത്ത് നന്നായി അരക്കണം. ഈ അരച്ച തേങ്ങ വേവിച്ച മീന്‍ കറിയില്‍ ഒഴിച്ച് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് ചട്ടി മൂടിവച്ച് അടുപ്പില്‍ നിന്ന് വാങ്ങിവയ്ക്കുക.
 
Other News in this category

 
 




 
Close Window