Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
മീന്‍ അച്ചാര്‍
Staff correspondent
1. ചൂരമീന്‍ (കഷണങ്ങളാക്കിയത്) - ഒരു കിലോ

2. പച്ചമുളക്, മുളകുപൊടി - 50 ഗ്രാം വീതം

3. വെളുത്തുള്ളി - 100 ഗ്രാം

4. ഇഞ്ചി - 150 ഗ്രാം

5. എള്ളെണ്ണ - 200 ഗ്രാം

6. വിനാഗിരി - 400 മില്ലി

7. ഉപ്പ്, കടുക്, കുരുമുളക് - ആവശ്യത്തിന്

8. ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട - ആവശ്യത്തിന്

കഷണങ്ങളാക്കിയ മീന്‍ വറുത്തെടുക്കുക. ആ എണ്ണയില്‍ കുറച്ച് എടുത്ത് വെളുത്തുള്ളി, ഇഞ്ചി, കടുക് എന്നിവയിട്ട് വാട്ടുക. അതിലേക്ക് വറുത്ത മീന്‍ ഇടുക. അതിനുശേഷം മുളകുപൊടിയും വിനാഗിരിയും കൂട്ടിച്ചേര്‍ത്ത് വറുത്തമീനില്‍ ഒഴിക്കുക. നല്ലപോലെ തിളച്ചുകഴിഞ്ഞാല്‍ ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട, കുരുമുളക് ഇവ പൊടിച്ച് ഇടുക.
 
Other News in this category

 
 




 
Close Window