Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
പാചകം
  Add your Comment comment
വെളുത്തുള്ളി അച്ചാര്‍
Staff correspondent
ആവശ്യ സാധനങ്ങള്‍ :

വെളുത്തുള്ളി തൊലി കളഞ്ഞത് : 500 എണ്ണം

ഇഞ്ചി നീളത്തില്‍ അരിഞ്ഞത് : ഒന്നര ഇഞ്ച് കഷണം

പച്ചമുളക് അരിഞ്ഞത് : നാലെണ്ണം

ഓയില്‍ : നാല് ടേബിള്‍ സ്പൂണ്‍

വിനീഗര്‍ : ഒരു കപ്പ്

തിളപ്പിച്ചാറിയ വെള്ളം : അര കപ്പ്

മുളകുപൊടി : നാല് ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍

ഉപ്പുപൊടി : രണ്ടു ടേബിള്‍ സ്പൂണ്‍ (ആവശ്യാനുസരണം )

പഞ്ചസാര :ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം : ഫ്രയിംഗ് പാനില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാവുമ്പോള്‍ ആദ്യം അരിഞ്ഞുവെച്ച ഇഞ്ചിയും അല്‍പ്പ സമയം കഴിഞ്ഞു വെളുത്തുള്ളിയും ,പച്ചമുളകും ചേര്‍ത്തു രണ്ടു മിനുട്ട് വഴറ്റി മാറ്റിവെക്കുക .ഇനി ഈ പാനില്‍ ബാക്കി ഓയില്‍ ചൂടാക്കി മുളകുപൊടി ,മഞ്ഞള്‍പ്പൊടി ,ഉപ്പു ഇവചേര്‍ത്തുചെറു തീയ്യില്‍ അല്‍പ്പസമയം വഴറ്റി അളവ് വെള്ളവും ,വിനീഗറും കൂടിചേര്‍ത്ത് ഈ അടുപ്പത്തുള്ള മുളക് മിശ്രണം തിളച്ചാല്‍ ഇറക്കിവെച്ചു , വഴറ്റി മാറ്റിവെച്ച വെളുത്തുള്ളിക്കൂട്ട് ചേര്‍ത്ത് നല്ലത് പോലെ ഇളക്കി ചേര്‍ക്കുക ..ഇനി ഒരു ടീസ്പൂണ്‍ പഞ്ചസാരക്കൂടി ചേര്‍ത്താല്‍അച്ചാര്‍റെഡി ..നല്ലവണ്ണംആറിയാല്‍തിളപ്പിച്ചാറ്റി ഉണക്കിയ ബോട്ടലില്‍ആക്കി സൂക്ഷിക്കാം ..രണ്ടാഴ്ച്ചയ്ക്ക് ശേഷം ഉപയോഗിച്ച് തുടങ്ങാം ....
 
Other News in this category

 
 




 
Close Window