Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
മിക്‌സഡ് സ്വീറ്റ് അച്ചാര്‍
reporter
ആവശ്യമുള്ള സാധനങ്ങള്‍

പച്ചപപ്പായ നീളത്തില്‍ അരിഞ്ഞത് - ഒരു കപ്പ്
കാരറ്റ് നീളത്തില്‍ അരിഞ്ഞത് - ഒരു കപ്പ്
ഈന്തപ്പഴം ചെറുതായരിഞ്ഞത് - അരക്കപ്പ്
വിനാഗിരി - മൂന്ന് കപ്പ്
പച്ചമുളക് ചെറുതായരിഞ്ഞത് - എട്ട് എണ്ണം
ഉപ്പ് - ആവശ്യത്തിന്
കടുക് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
അച്ചാര്‍പൊടി - ഒരു കപ്പ്
എണ്ണ - അരക്കപ്പ്
പഞ്ചസാര - രണ്ട് ടേബിള്‍ സ്പൂണ്‍
കറിവേപ്പില - കുറച്ച്

പാകം ചെയ്യുന്ന വിധം

ഒരു കുപ്പിയില്‍ പച്ചപപ്പായ, കാരറ്റ് എന്നിവ ചുരണ്ടിയതും ഈന്തപ്പഴം കഷ്ണങ്ങളാക്കിയതും വിനാഗിരിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് ഒരു ദിവസം കുതിരാന്‍ വയ്ക്കുക. ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക് ചേര്‍ത്ത് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും കറിവേപ്പിലയും ചേര്‍ത്ത് മൊരിയിക്കുക. അച്ചാര്‍ പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വിനാഗിരിയില്‍ കുതിര്‍ത്തുവച്ച പച്ചക്കറികള്‍ ചേര്‍ത്ത് ഇളക്കുക. പഞ്ചസാര ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങവയ്ക്കുക.
 
Other News in this category

 
 




 
Close Window