Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
നെല്ലിക്ക അച്ചാര്‍
Staff correspondent
ചേരുവകള്‍ :

നെല്ലിക്ക - അല്ലി 1 കപ്പ്

മുളക് പൊടി - 3 ടേബിള്‍ സ്പൂണ്‍

കുരുമുളക് ചതച്ചത് - ഒരു ടീസ്പൂണ്‍

വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍

ഉലുവ പൊടി വറുത്തത് - അര ടീസ്പൂണ്‍

കായപ്പൊടി - കാല്‍ ടീസ്പൂണ്‍

എണ്ണ - 100 മില്ലി

വിനാഗിരി - കാല്‍ കപ്പ്

ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം :

കടുംപച്ച നിറം വിട്ട നന്നായി വിളഞ്ഞ നെല്ലിക്ക ആണ് ഇതിനായി ഉപയോഗിക്കേണ്ടത് . ഇത് ഉപ്പ് ഇട്ട് പുഴുങ്ങി അല്ലികളാക്കി കുരു കളയണം.
എണ്ണ ചൂടാക്കി വെളുത്തുള്ളി ചതച്ചതും ഇട്ട് വഴറ്റി നല്ല ചൂടായാല്‍ മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക
ഇതില്‍ അല്ലിയാക്കി വച്ചിരിക്കുന്ന നെല്ലിക്ക ചേര്‍ത്തിളക്കുക. സാവധാനത്തില്‍ വറുത്ത ഉലുവ പൊടിയും കായപ്പൊടിയും ചേര്‍ത്തിളക്കി ഇറക്കി വയ്ക്കുക.

പാകത്തിന് ഉപ്പ് ചേര്‍ത്ത കുരുമുളക് ചതച്ചത് വിതറി ഇളക്കി വിനാഗിരി ചേര്‍ത്ത കുറച്ച സമയം അടച്ചുവെക്കുക.
 
Other News in this category

 
 




 
Close Window