Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
പച്ചമുളക് അച്ചാര്‍
Staff correspondent
ഗുജറാത്തില്‍ നിന്നുള്ള അച്ചാറുകള്‍ പലര്‍ക്കും താല്‍പര്യമുള്ളവയാണ് .പച്ചമുളക് അച്ചാര്‍ ഉണ്ടാക്കാന്‍ എളുപ്പമാണ് .

ചേരുവകകള്‍

പച്ചമുളക് - അരിഞ്ഞത് 1കിലോ

ഉപ്പ് - പാകത്തിന്

കടുകെണ്ണ - അര കിലോ

മുളകുപൊടി - 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍

ഇഞ്ചി - 200 ഗ്രാം നന്നായി അരിഞ്ഞത്

വെളുത്തുള്ളി - 250 ഗ്രാം

ജീരകം - 200 ഗ്രാം

പഞ്ചസാര - 1 കപ്പ്

വാളന്‍പുളി - 200 ഗ്രാം

വെള്ള വിനാഗിരി - 3 കപ്പ്

തയ്യാറാക്കുന്നവിധം

പച്ചമുളക് അല്പം ഉപ്പിട്ട വെള്ളത്തില്‍ മുക്കി വെക്കുക. വാളന്‍പുളി വിനാഗിരിയില്‍ കുതിര്‍ത്ത് മൂന്ന് മണിക്കൂറിന് ശേഷം നീര് പിഴിഞ്ഞെടുക്കുക. ഒരു വലിയ പാത്രമെടുത്ത് അടുപ്പത്ത് വെച്ച് അതിലേക്ക് കടുകെണ്ണ ഒഴിച്ച് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഇടുക. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി ഇളക്കുക. അല്പസമയം കഴിയുമ്പോള്‍ അതിലേക്ക് ജീരകവും കടുക് പൊടിച്ചതും ചേര്‍ക്കുക. എന്നിട്ട് വീണ്ടും നന്നായി ഇളക്കുക. വിനാഗിരിയില്‍ ലയിപ്പിച്ച പുളിവെള്ളം അതിലേക്ക് ചേര്‍ക്കുക വീണ്ടും നന്നായി ഇളക്കുക. പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. എന്നിട്ട് അല്പം ചൂടായി കഴിയുമ്പോള്‍ അതിലേക്ക് പച്ചമുളക് ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. കുറച്ചുസമയം നന്നായി ഇളക്കണം. എണ്ണ തെളിയുന്നതുവരെ വേവിക്കണം. അധികം ആകരുത് . ശേഷം ഉപയോഗിക്കാവുന്നതാണ്. തണുത്തതിനുശേഷം മാത്രം അല്പംപോലും വെള്ളമില്ലാത്ത പാത്രത്തില്‍ പകര്‍ത്തി സൂക്ഷിക്കാവുന്നതാണ്.
 
Other News in this category

 
 




 
Close Window