Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
പാചകം
  Add your Comment comment
പുളി ഇഞ്ചി
Staff correspondent
ചേരുവകള്‍ :

ഇഞ്ചി - 1/4 കപ്പ് (കുരുകുരെ അരിഞ്ഞത്)

പച്ചമുളക് - 3 എണ്ണം (വട്ടത്തില്‍ അരിഞ്ഞത്)

പുളിചെറുനാരങ്ങ - വലിപ്പത്തില്‍

മുളക് പൊടി - 1/2 ടീസ്പൂണ്‍

മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍

ശര്‍ക്കര പൊടിച്ചത് - 1 ടീസ്പൂണ്‍

വെളിച്ചെണ്ണ - 2 ടീസ്പൂണ്‍

കടുക് - 1/2 ടീസ്പൂണ്‍

ഉപ്പ്പാകത്തിന്

കറിവേപ്പില

പാകം ചെയ്യുന്ന വിധം :

ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ കടുകും കറിവേപ്പിലയും ഇടുക .കടുക് പൊട്ടിക്കഴിഞ്ഞിട്ടു അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും വഴറ്റുക .

മഞ്ഞള്‍ പൊടിയും മുളക് പൊടിയും മല്ലിപൊടിയും ഇതിലേക്ക് ഇട്ട് വീണ്ടും 1 മിനിറ്റ് വഴറ്റുക.പുളി പിഴിഞ്ഞെടുത്ത വെള്ളം(ഏകദേശം 1 1/2 ഗ്ലാസ് ) ഇതിലേക്ക് ഒഴിക്കുക.വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ ശര്‍ക്കര ഇടുക.വെള്ളം വറ്റി നന്നായി കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം.
 
Other News in this category

 
 




 
Close Window