Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
പാചകം
  Add your Comment comment
ഞണ്ട് മസാല കറി
reporter
ചേരുവകള്‍

ഞണ്ട് - ഒരു കിലോ
സവാള - രണ്ട് വലുത് (നീളത്തില്‍ അരിഞ്ഞത്)
തക്കാളി - രണ്ടു വലുത് (നീളത്തില്‍ അരിഞ്ഞത്)
മല്ലിപ്പൊടി - ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഞണ്ടു കഴുകി വൃത്തിയാക്കി കാലുകള്‍ വെട്ടണം. നടുഭാഗം രണ്ടു കഷ്ണങ്ങളാക്കിയിരിക്കണം. ഒരു പ്രഷര്‍കുക്കര്‍ അടുപ്പില്‍ വച്ച് സവാള, തക്കാളി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഉപ്പും ഞണ്ടും ചേര്‍ത്ത് ഇത് വേവിക്കണം. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതില്‍ കറിവേപ്പിലയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. വേവിച്ചുവച്ച ഞണ്ട് മസാല, അതില്‍ കോരി ഒഴിച്ച് ചെറുതീയില്‍ വേവിച്ചെടുക്കണം.
 
Other News in this category

 
 




 
Close Window