1.കൊഞ്ച് - അരക്കിലോ
2.മഞ്ഞള്‍പ്പൊടി - അര ടീ സ്പൂണ്‍
മുളകുപൊടി - രണ്ടു ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ചുവന്നുള്ളി - 12
ഇഞ്ചി അരിഞ്ഞത് - ഒരു ടീ സ്പൂണ്‍
വെളുത്തുള്ളി - 12 അല്ലി
തക്കാളി അരിഞ്ഞത് - ഒന്ന്
3. വെളിച്ചെണ്ണ - കാല് കപ്പ്
ചുവന്നുള്ളി അരിഞ്ഞത് - അരക്കപ്പ്
കറിവേപ്പില - പാകത്തിന്
തയ്യാറാക്കുന്ന വിധം
കൊഞ്ച് വെള്ളം ചേര്‍ക്കാതെ രണ്ടാമത്തെ ചേരുവ ചേര്‍ത്ത് വേവിക്കുക.
ചെമ്മീന്‍ പൊട്ടിപ്പോകാതെ മസാല പൊതിഞ്ഞ് വെള്ളം വറ്റിയശേഷം വാങ്ങി വയ്ക്കുക.
എണ്ണ ചൂടാക്കി ചുവന്നുള്ളി കറിവേപ്പില എന്നിവ മൂപ്പിച്ച് ചെമ്മീനില്‍ ചേര്‍ത്തു വാങ്ങുക. |