Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
പാചകം
  Add your Comment comment
മോര് കാച്ചിയത്
Staff correspondent
1. തൈര് ഉടച്ചത് അരകപ്പും, അരകപ്പു വെള്ളവും ചേര്‍ത്തു മിക്‌സിയില്‍ അടിച്ചെടുതാല്‍ കൂടുതല്‍ നല്ലത്

2.മഞ്ഞള്‍പ്പൊടി കുറച്ച്

3. വെളിച്ചെണ്ണ / ഓയില്‍ ഒരു ടീസ്പൂണ്‍

4. കടുക് 1സ്പൂണ്‍

5. ഇഞ്ചി നീളത്തിലരിഞ്ഞത് കുറച്ചു

6.ജീരകം ഒരു നുള്ള്

7 ഉലുവാ ഒരു നുള്ള്

8.പച്ചമുളക് കീറിയത് - 3 എണ്ണം

9. വറ്റല്‍ മുളക് 3 (കഷ്ണങ്ങളാക്കിയത് )

10.കറിവേപ്പില കുറച്ച്

11.ഉപ്പു ആവശ്യത്തിനു

പാചകം ചെയ്യുന്ന വിധം:

തൈര് ഉടച്ചതും വെള്ളവും കൂടി ചേര്‍ത്തു വയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവയും പൊട്ടിച്ച ശേഷം
ഇഞ്ചി അരിഞ്ഞതും പച്ചമുളകും വറ്റല്‍ മുളകും ജീരകവും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വഴറ്റുക.നേരത്തേ യോജിപ്പിച്ചു വച്ച മോര് ഇതില്‍ ഒഴിച്ചു തീ കുറച്ചു കാച്ചണം. ആവശ്യത്തിനു ഉപ്പും ചേര്‍ത്തിളക്കുക.തൈര് പിരിഞ്ഞു പോകാതിരിക്കാന്‍ തവി കൊണ്ട് ഇളക്കികൊണ്ടിരിക്കണം
 
Other News in this category

 
 




 
Close Window