Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
സേമിയ പായസം
Staff correspondent
ചേരുവകള്‍

സേമിയ - നൂറു ഗ്രാം

പാല്‍ - അര ലിറ്റര്‍

വെള്ളം - അര കപ്പ്

പഞ്ചസാര - 4 ടേബിള്‍സ്പൂണ്‍ (മില്‍ക്ക് മെയ്ഡ് ഉണ്ടെങ്കില്‍ ഇത്രയും പഞ്ചസാര ചേര്‍ക്കണ്ടതില്ല)

നെയ്യ് - രണ്ടു ടേബിള്‍ സ്പൂണ്‍

കശു വണ്ടി - രണ്ടു ടേബിള്‍ സ്പൂണ്‍

കിസ് മിസ് - രണ്ടു ടേബിള്‍ സ്പൂണ്‍

ഏലയ്ക്ക പൊടിച്ചത് - മൂന്നെണ്ണം

തയാറാക്കുന്ന വിധം

നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്സ് മിസ്സും വറുത്തു എടുക്കുക. സേമിയ ഇതേ നെയ്യില്‍ ചെറുതായി വറുത്തെടുക്കുക. അടിയില്‍ പിടിച്ചു കരിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലേക്ക് വെള്ളം തിളപ്പിച്ച് ഒഴിക്കുക. സെമിയ പകുതി വേവാകുമ്പോള്‍ പാല്‍ ചേര്‍ക്കുക. ഇതിലേക്ക് ആവശ്യത്തിനു പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കുക. മില്‍ക്ക് മെയ്ഡ് ഉപയോഗിക്കുകയാണെങ്കില്‍ ഈ സമയത്ത് അതും ചേര്‍ക്കാം. പാല്‍ തിളക്കുമ്പോള്‍ തീ കുറച്ചു വയ്ക്കുക. കുറുകി വരുമ്പോള്‍ തീ അണയ്ക്കുക. തണുക്കുമ്പോള്‍ പായസം അല്പം കൂടി കുറുകിയിരിക്കും. അത് കണക്കാക്കി വേണം അടുപ്പില്‍ നിന്നും വാങ്ങാന്‍. വാങ്ങിയ ശേഷം കിസ്മിസും കശുവണ്ടിയും ചേര്‍ത്ത് ഇളക്കിയ ശേഷം ചെറു ചൂടോടെ വിളമ്പാം.
 
Other News in this category

 
 




 
Close Window