ചേരുവകള്‍ :
കണ്ടന്‍സ്ഡ് മില്‍ക്ക് - 5 ടേബിള്‍ സ്പൂണ്‍
പാല്‍പ്പൊടി - 1 1/2 കപ്പ്
ബട്ടര്‍ - 2 ടീസ്പൂണ്‍
മൈദ - 2 ടേബിള്‍ സ്പൂണ്‍
ജലാറ്റിന്‍ - 1 ടേബിള്‍ സ്പൂണ്‍
മുട്ട - 4
ചെറുനാരങ്ങനീര് - 1 ടീസ്പൂണ്‍
വാനിലാ എസന്‍സ് - 2 ടീസ്പൂണ്‍
തണുത്ത പാല് - 1 കപ്പ്
ചൂട് പാല് - 2 കപ്പ്
ബദാം - 6
പാകം ചെയ്യുന്നവിധം:
മുട്ട നന്നായി അടിച്ച് പതം വരുത്തുക. തിളച്ച പാല് കുറേശ്ശേ ഒഴിക്കുക. പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് നന്നായി പതപ്പിക്കുക. തീ കൂട്ടാതെ കുറുകുന്നതുവരെ ഇളക്കുക. പിന്നീട് തണുത്ത പാലില്‍ മൈദ കലക്കി അരിക്കുക. എന്നിട്ട് തിളച്ചുവരുന്ന കസ്റ്റാര്‍ഡില്‍ സാവധാനം ഒഴിച്ച് ഇളക്കുക. എന്നിട്ട് ബാക്കി ചേരുവകള്‍ ചേര്‍ത്ത് തണുക്കാന്‍ വയ്ക്കുക. |