Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
പാചകം
  Add your Comment comment
മാമ്പഴ പുളിശ്ശേരി
Staff correspondent
ചേരുവകള്‍

പഴുത്ത നാടന്‍ മാങ്ങ - 5 എണ്ണം

മോര് - അര ലിറ്റര്‍

തേങ്ങ ചിരകിയത് - ഒരു മുറി

മുളക് പൊടി - 1 ടീസ്പൂണ്‍

മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍

ജീരകം - 1/2 ടീസ്പൂണ്‍

കടുക് - 1/2 ടീസ്പൂണ്‍

കറിവേപ്പില - നാല്തണ്ട്

ഉലുവ - 1/2 ടീസ്പൂണ്‍

വറ്റല്‍ മുളക് - 4 എണ്ണം

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാമ്പഴ പുളിശ്ശേരിയ്ക്കായുള്ള മാമ്പഴം കല്‍ചട്ടിയില്‍ വെള്ളമൊഴിച്ച് അടുപ്പില്‍ വയ്ക്കുക . മൂന്ന് കറിവേപ്പിന്‍ തണ്ടുകള്‍ തണ്ടോടു കൂടിയും , 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും , 1 ടീസ്പൂണ്‍ മുളക്‌പൊടിയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അതിലേയ്ക്ക് അരലിറ്റര്‍ മോര് ഒഴിക്കുക.മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോള്‍ തേങ്ങയും , ജീരകവും ചേര്‍ത്തരച്ച അരപ്പ് അതിലേയ്ക്ക് ചേര്‍ക്കുക. തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാന്‍ കാരണമാകുമെന്നാണ് പറയുന്നത് . അതിനാല്‍ പുളിശ്ശേരി പതഞ്ഞ് വരുമ്പോള്‍ ഇളക്കിയാല്‍ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താല്‍ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് താളിക്കുക.
 
Other News in this category

 
 




 
Close Window