Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
പാചകം
  Add your Comment comment
ഫ്രൈഡ് കോളിഫ്‌ലവര്‍
Staff correspondent
ആവശ്യമുള്ള സാധനങ്ങള്‍

1. കോളിഫ്‌ലവര്‍ - ഒരു ചെറുത്

2. മുട്ടയുടെ മഞ്ഞ - രണ്ടു മുട്ടയുടേത്

പാല്‍ - അരക്കപ്പ്

മൈദ - മുക്കാല്‍ കപ്പ്

കുരുമുളകുപൊടി - അര സ്പൂണ്‍

ഉപ്പ് - പാകത്തിന്

എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോളിഫഌര്‍ മുഴുവനോടെ തന്നെ തിളച്ച വെള്ളത്തിലിട്ടു വേവിച്ച ശേഷം ചെറിയ ഇതളുകളായി അടര്‍ത്തുക.

മുട്ടയുടെ മഞ്ഞയും പാലും ഒന്നിച്ചാക്കി അടിച്ചതില്‍ മൈദ, കുരുമുളകുപൊടി, ഉപ്പ് എന്നിവ കട്ടകെട്ടാതെ കലക്കുക. ഈ കൂട്ടില്‍ കോളിഫഌര്‍ ഓരോന്നായി മുക്കി ചൂടായ എണ്ണയില്‍ വറുത്തു കൊരുക. ഒരു പ്ലേറ്റിനു നടുവില്‍ ക്രീം സോസ് വച്ച ശേഷം ചുറ്റുംെ്രെ ഫഡ് കോളിഫഌര്‍ നിരത്തി വിളമ്പുക.
ക്രീം സോസ് തയ്യാറാക്കാന്‍ ഒരു വലിയ സ്പൂണ്‍ വെണ്ണ ചൂടാക്കി, ഒരു വലിയ സ്പൂണ്‍ വീതം മൈദയും സവാള അരിഞ്ഞതും ചേര്‍ത്തു വഴറ്റുക. പതഞ്ഞു വരുമ്പോള്‍ ഒരു കപ്പു പാല്‍ ചേര്‍ത്തു കുറുക്കി, അര ചെറിയ സ്പൂണ്‍ വൂസ്റ്റര്‍ സോസ്, ഒരു ചെറിയ സ്പൂണ്‍ നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്ന് വാങ്ങുക.
 
Other News in this category

 
 




 
Close Window