Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
പാചകം
  Add your Comment comment
കോളിഫ്‌ലവര്‍ മസാല ഫ്രൈ
Staff correspondent
1. കോളിഫ്‌ലവര്‍ 300 ഗ്രാം

2. കടലമാവ് 50 ഗ്രാം

3. ഉപ്പ്, കറിവേപ്പില -ആവശ്യത്തിന്

4. സവാള വലുത് (ഒന്ന്)

5. ഇഞ്ചി ഒരു കഷണം

6. വെളുത്തുള്ളി ആറെണ്ണം

7. പച്ചമുളക് മൂന്നെണ്ണം

8. തക്കാളി വലുത് (ഒന്ന്)

9. സോയസോസ് രണ്ട് ടേബിള്‍സ്പൂണ്‍

10. പിരിയന്‍മുളകുപൊടി ഒരു ടീസ്പൂണ്‍

11. കുരുമുളകുപൊടി, മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ വീതം

12. മല്ലിപൊടി രണ്ടു ടീസ്പൂണ്‍

13. മസാല അര ടീസ്പൂണ്‍

14. കടുക് ആവശ്യത്തിന്

15. ഉഴുന്നുപരിപ്പ് രണ്ടു ടീസ്പൂണ്‍


നന്നായി കഴുകിയ കോളിഫ്‌ലവര്‍ ഒരു പാത്രത്തില്‍ ഇട്ട് അതില്‍ കടലമാവ് പുരട്ടി പത്തു മിനുട്ട് വെക്കണം. ശേഷം എണ്ണയില്‍ വറുത്തുകോരുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ് ഇടണം. നിറം മാറുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില പേസ്റ്റാക്കി ഇടണം. ചെറുതായി മൂത്തുവരുമ്പോള്‍ കനം കുറച്ച് അരിഞ്ഞ സവാള, പച്ചമുളക് കീറിയത് ഇവ ഇടണം. ബ്രൗണ്‍ നിറമാകുമ്പോള്‍ ചെറുതായി അരിഞ്ഞ തക്കാളി ഇടണം. ഈ മിശ്രിതം മൂത്തുവരുമ്പോള്‍ മസാലപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ക്കണം. പച്ച മണം മാറുമ്പോള്‍ വറുത്തുവെച്ചിരിക്കുന്ന കോളിഫ്‌ലവര്‍ ചേര്‍ത്ത് സോയസോസും ചേര്‍ത്തിളക്കണം.
 
Other News in this category

 
 




 
Close Window