Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
പാചകം
  Add your Comment comment
മുട്ട മുക്കിപ്പൊരിച്ചത്
reporter
ചേരുവകള്‍

കോഴിമുട്ട പുഴുങ്ങിയത് - അഞ്ച് എണ്ണം
സവാള - രണ്ട് എണ്ണം(നീളത്തിലരിഞ്ഞത്)
പച്ചമുളക് - മൂന്ന് എണ്ണം (അരിഞ്ഞത്)
മുളക്‌പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു നുള്ള്
ഗരം മസാലപ്പൊടി - ഒരു നുള്ള്
മല്ലിയില അരിഞ്ഞത് - കുറച്ച്
മൈദപ്പൊടി - കാല്‍ കപ്പ്
അരിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ചൂടുള്ള എണ്ണ - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെള്ളം - ആവശ്യത്തിന്
എണ്ണം - വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സവാള, പച്ചമുളക്, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി, മല്ലിയില എന്നിവ യോജിപ്പിക്കുക. ഇതിലേക്ക് മൈദപ്പൊടി, അരിപ്പൊടി, ചൂടുള്ള എണ്ണ എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കട്ടയായി യോജിപ്പിച്ച് വയ്ക്കുക. മുട്ടകള്‍ ഓരോന്നും ഈ കൂട്ടില്‍ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ ചീനച്ചട്ടിയില്‍ വറുത്ത് കോരുക. മുട്ട മുക്കിപ്പൊരിച്ചത് തയ്യാര്‍ .
 
Other News in this category

 
 




 
Close Window