മുട്ട - മൂന്നെണ്ണം ( പുഴുങ്ങി നടുവേ കീറിയത് )
ഉരുളക്കിഴങ്ങ് - 2 തൊലി കളഞ്ഞു പുഴുങ്ങി ചതുര കഷ്ണങ്ങള്‍ ആക്കിയത്
തക്കാളി : 1 :നീളത്തില്‍ അരിഞ്ഞത്
പച്ച മുളക് : 2
സവാള : 1
കറിവേപ്പില
ഇഞ്ചി -നീളത്തില്‍ അരിഞ്ഞത്
കടുക്- ഒരു സ്പൂണ്‍
മല്ലി പൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി - അര സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ -ഒരു ടേബിള്‍ സ്പൂണ്‍
തേങ്ങാപാല്‍ - അര കപ്പ് (ഒന്നാം പാല് )
തേങ്ങാപാല്‍ - അര കപ്പ് (രണ്ടാം പാല് )
എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച ശേഷം ഇഞ്ചിയും പച്ച മുളകും വഴറ്റുക .
പച്ച മണം മാറുമ്പോള്‍ സവാളയും കറിവേപ്പിലയും ചേര്‍ത്ത് സവാള മൃദുവാകുന്നത് വരെ വഴറ്റുക.
പൊടികള്‍ ചേര്‍ത്ത് മൂപ്പിച്ച ശേഷം തക്കാളി ചേര്‍ത്തിളക്കുക.
ഇനി ഉരുളക്കിഴങ്ങ് ചേര്‍ക്കുക.
രണ്ടാം പാല് ചേര്‍ത്ത് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
തിളച്ചു കുറുകുമ്പോള്‍ മുട്ട മുറിച്ചതിട്ടു ഒന്നാം പാലും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങി ചൂടോടെ കഴിച്ചോളൂ. |