Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
പാചകം
  Add your Comment comment
ഇഞ്ചിക്കറി
Staff correspondent
ആവശ്യമുള്ള സാധനങ്ങള്‍ :

1. ഇഞ്ചി പൊടിയായി അരിഞ്ഞത് -അരകപ്പ്

2. വറ്റല്‍ മുളക് - 24 എണ്ണം

മല്ലി 2 വലിയ സ്പൂണ്‍

ഉലുവ 1/4 ചെറിയ സ്പൂണ്‍

കടുക് 1/4 ചെറിയ സ്പൂണ്‍

3. നല്ലെണ്ണ 1 വലിയ സ്പൂണ്‍

4. വെളിച്ചെണ്ണ 2 വലിയ സ്പൂണ്‍

5. വാളന്‍പുളി 2 ചെറിയ സ്പൂണ്‍

6. ശര്‍ക്കര പാകത്തിന്

7. കടുക് കാല്‍ ചെറിയ സ്പൂണ്‍

ഉലുവ അല്പം

വറ്റല്‍ മുളക് നാല് എണ്ണം (മുറിച്ചത്)

കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഇഞ്ചി കൊത്തിയരിഞ്ഞത് ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചുവക്കെ വറുത്തു കോരുക.
ഒരു വലിയ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, രണ്ടാമത്തെ സാധനങ്ങള്‍ ക്രമത്തിന് ഇട്ടു മൂപ്പിച്ചുവാങ്ങി നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തില്‍ വറുത്തെടുത്ത ഇഞ്ചിയും, ആവശ്യത്തിന് വാളന്‍പുളി കലക്കിയ വെള്ളവും മേല്‍പറഞ്ഞ അരച്ചെടുത്ത സാധനങ്ങളും, ഉപ്പുനീരും ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക.
രണ്ടു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഏഴാമത് പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ ഓരോന്നും മൂപ്പിച്ചെടുത്ത് കറിയില്‍ ചേര്‍ക്കുക. 'ഇഞ്ചിക്കറി' ഒരു വിധം കൊഴുക്കുന്ന സമയം പാകത്തിന് മധുരം ആകത്തക്കവിധം ശര്‍ക്കര കൂടി ചീകി ചേര്‍ക്കുക. നന്നായി ഇളക്കി തണുത്തശേഷം പാത്രത്തില്‍ നിന്നും കയില്‍കൊണ്ട് കോരി ഭരണിയില്‍ ഒഴിച്ചുവെച്ച് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കുക.
 
Other News in this category

 
 




 
Close Window