ആവശ്യമുള്ള സാധനങ്ങള്‍
അധികം പഴുക്കാത്ത നേന്ത്രപ്പഴം: അര കിലോ
കോഴിമുട്ട - മൂന്നെണ്ണം
പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി - ആറ് എണ്ണം
അണ്ടിപ്പരിപ്പ് - രണ്ടെണ്ണം
ഏലക്കായ - ഒരു ടീസ്പൂണ്‍
നെയ്യ് - ഒരു ടീസ്പൂണ്‍
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പഴം അപ്പച്ചെമ്പിലിട്ട് ആവിയില്‍ വേവിക്കുക. തൊലികളഞ്ഞശേഷം ചൂടോടെ അമ്മിയിലോ ഗ്രൈന്‍ഡറിലോ രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാത്രം അടുപ്പില്‍ വച്ച് നെയ്യൊഴിച്ച് കോഴിമുട്ടയും ഒരു ടീസ്പൂണ്‍ പഞ്ചസാരയും കലക്കിവച്ചത് ചേര്‍ക്കുക. അത് ഒരു സ്പൂണ്‍കൊണ്ട് ചിക്കണം. അതില്‍ അണ്ടിപ്പരപ്പ് നുറുക്കിയതും മുന്തിരിയും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കണം. ഇത് വാങ്ങിവച്ച് ബാക്കി പഞ്ചസാരയും ചേര്‍ക്കണം.
പഴമരച്ചത് ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ എടുത്ത്, എണ്ണതൊട്ട് കൈവെള്ളയില്‍ പരത്തുക. മുട്ടക്കൂട്ട് വാരി അതിന്റെ നടുവില്‍വച്ച് അത് മൂടത്തക്കവിധത്തില്‍ ഉന്നക്കായയുടെ രൂപത്തില്‍ ഉരുട്ടിയെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് നല്ലവണ്ണം ചൂടാകുമ്പോള്‍ ഉന്നക്കായ വറുത്തുകോരുക. സ്വര്‍ണ്ണനിറമാകുന്നതുവരെ വറുക്കണം. |