Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ടീ കേക്ക് (ആന്‍സ് സ്‌പെഷ്യല്‍ )
{അന്നമ്മ കൊട്ടുകാപ്പിള്ളി സ്‌പെഷ്യല്‍}
നാലു പേരടങ്ങുന്ന കുടുംബത്തിന് കേക്ക് തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകളും പാചകം ചെയ്യുന്ന വിധവും താഴെ ചേര്‍ക്കുന്നു.

ചേരുവകള്‍

മൈദ - 250 ഗ്രാം
പഞ്ചസാര - 250 ഗ്രാം
ബട്ടര്‍ - 250 ഗ്രാം
മുട്ട - 5 എണ്ണം
വാനില എസന്‍സ് - 2 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - 5 ഗ്രാം
പാല്‍ - 1/4 കപ്പ്
ഉപ്പ് - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം :
മൈദമാവും ബേക്കിംഗ് പൗഡറും മിശ്രിതമാക്കുക. ഇത് മൂന്നു തവണ അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ബട്ടറും പഞ്ചസാരയും ക്രീം പരുവത്തിലാക്കുക (എഗ് ബീറ്റര്‍ ഉപയോഗിക്കരുത്). മരത്തിന്റെ തവി ഉപയോഗിച്ച് ഒരു പാത്രത്തില്‍ പഞ്ചസാര തരിയില്ലാതെ ബട്ടറില്‍ അലിയിച്ച് ക്രീം പരുവത്തിലാക്കിയെടുക്കുക. ഇതിനകത്തേയ്ക്ക് മുട്ട ഓരോന്നായി ഉടച്ച് അലിയിക്കുക. ഉപ്പ്, വാനില എന്നിവ ഇതിലേക്ക് ചേര്‍ത്ത് കൈ കൊണ്ട് പതുക്കെ ഇളക്കുക. ഇതിനു ശേഷം പാല്‍ ചേര്‍ക്കുക. നെയ്മയം കളഞ്ഞ് ഒരു പാത്രത്തില്‍ പേപ്പര്‍ വിരിച്ച് അതിലേക്ക് ഇവ മാറ്റി 120 ഡിഗ്രിയില്‍ ഓവനില്‍ വച്ച് ബേക്ക് ചെയ്‌തെടുക്കുക.

കടപ്പാട്:
അന്നമ്മ കൊട്ടുകാപ്പിള്ളി,
ആന്‍സ് ബേക്കേഴ്‌സ്,
പാലാ.
 
Other News in this category

 
 




 
Close Window