Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
സ്വാദിഷ്ടമായ ചീസ് ലോഫ് തയ്യാറാക്കാന്‍
Chef
ആവശ്യമുള്ള സാധനങ്ങള്‍

ബ്രെഡ് സ്ലൈഡ്‌സ് - ആറ്
ചീസ് - നാല് ടീ സ്പൂണ്‍
പാല്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
കോണ്‍ഫഌവര്‍ - നാല് ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - അര ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ഉപ്പ് - ഒരു നുള്ള്
ഓയില്‍ - കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം -

ചീസ് ചുരണ്ടിവെച്ച ശേഷം പാലില്‍ കോണ്‍ഫഌവറും, കുരുമുളകു പൊടിയും, മഞ്ഞള്‍പ്പൊടിയും, ഉപ്പും ചുരണ്ടിയ ചീസും, ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ യോജിപ്പിച്ച് വെയ്ക്കുക. ബ്രെഡ് സ്ലൈഡ്‌സ് നീളത്തില്‍ മുറിച്ച് വെക്കുക. തയ്യാറാക്കിയ ചീസ്‌പേസ്റ്റ് ബ്രെഡ് കഷ്ണങ്ങളില്‍ പുരട്ടുക. ഫ്രയിങ് പാന്‍ ചൂടാക്കിയ ശേഷം ഓയില്‍ ഒഴിക്കുക. ഈ ബ്രെഡ് കഷ്ണങ്ങളിട്ട് മൊരിച്ചെടുക്കുക.
 
Other News in this category

 
 




 
Close Window