Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
പാചകം
  Add your Comment comment
ഡ്രൈഡ് റെഡ് ചില്ലി ചിക്കന്‍
Chef
ആവശ്യമുള്ള സാധനങ്ങള്‍ -

കോഴി ഇറച്ചി - ഒരു കിലോ, കഷ്ണങ്ങളാക്കിയത്
വറ്റല്‍ മുളക് - 20
പച്ചമുളക് - 5
സവാള - രണ്ട് വലുത്
തക്കാളി - ഒന്ന് വലുത്
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി - നാല് അല്ലി
ടുമാറ്റോ കെച്ചപ്പ് - കാല്‍ കപ്പ്
ചിക്കന്‍ ക്യൂബ് - ഒന്ന്
മല്ലിയില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
എണ്ണ- മുക്കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം:

വറ്റല്‍ മുളക് മിക്‌സിയില്‍ തരുപ്പായി പൊടിച്ചു വയ്ക്കുക. സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മ്ിക്‌സിയില്‍ അരച്ചെടുക്കണം.
ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് ചൂടായ ശേഷം എണ്ണ ഒഴിക്കുക. വറ്റല്‍ മുളക് പൊടിച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക. സവാളയുംമറ്റും അരച്ച കൂട്ട് ഇതിലേക്ക് ചേര്‍ക്കുക. എണ്ണ തെളിയുന്നത് വരെ വഴറ്റണം. ഇതിലേക്ക് കോഴി കഷ്ണങ്ങളും, ചിക്കന്‍ ക്യൂബും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറു തീയില്‍ വേവിച്ചെടുക്കുക.

കോഴി കഷ്ണങ്ങള്‍ വെന്തു കഴിഞ്ഞാല്‍ ടുമാറ്റോ കെച്ചപ്പും, മല്ലിയില ചെറുതായി അരിഞ്ഞതും ചേര്‍ത്തു യോജിപ്പിക്കുക. കോഴി കഷ്ണങ്ങളില്‍ മസാല പൊതിഞ്ഞിരിക്കണം.
 
Other News in this category

 
 




 
Close Window