Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
പ്രോണ്‍സ് ഹുറായ്
Reporter
ചേരുവകള്‍ :
ചെമ്മീന്‍ - ഒരു കപ്പ് (തൊലി കളഞ്ഞത് )
തൈര് - അരക്കപ്പ്
എള്ള് - ഒരു ടീസ്പൂണ്‍
കസ്‌കസ് - ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 12 എണ്ണം
ചെറിയ ഉള്ളി - 10 ചെറുതായി അരിഞ്ഞത്
പച്ചമുളക് - 3 എണ്ണം (അരിഞ്ഞത്)
വെളുത്തുള്ളി ചതച്ചത് - അര ടീസ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
പാചക എണ്ണ - ഒന്നര ടേബിള്‍ സ്പൂണ്‍
വെണ്ണ - ഒരു ടീസ്പൂണ്‍
മൈദ - രണ്ട് ടീസ്പൂണ്‍
പാല്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിയില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം : ചെമ്മീന്‍ തൊലികളഞ്ഞ് വൃത്തിയാക്കി തൈരും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് കുഴച്ചുവയ്ക്കുക. അണ്ടിപ്പരുപ്പും കസ്‌കസും എള്ളും മല്ലിയിലയും നല്ല മയത്തില്‍ അരച്ചുവയ്ക്കണം. ചുവടുകട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെണ്ണ ചേര്‍ക്കുക. ഇതിലേക്ക് മൈദ ചേര്‍ത്ത് മൂപ്പിക്കണം.

തീ ചെറുതാക്കി പാല്‍ ചേര്‍ത്ത് ഒട്ടും കട്ട പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. ഇതിലേക്ക് അരച്ചുവച്ച അണ്ടിപ്പരിപ്പ് കൂട്ടു ചേര്‍ക്കുക. ഇത് ഒരു മിനിറ്റ് വേവിച്ച് തീ അണക്കുക. ചുവടുകട്ടിയുള്ള മറ്റൊരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. പിന്നീട് ചതച്ചുവച്ച വെളുത്തുള്ളിയും ചെറുതായരിഞ്ഞ ചെറിയ ഉള്ളിയും പച്ചമുളകും എണ്ണയില്‍ മൂപ്പിക്കുക.

അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് കൂട്ടുചേര്‍ത്ത് എണ്ണമയം പുറത്തുകാണുന്നതുവരെ വഴറ്റണം, ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്ത് വേവിക്കുക. മുകളില്‍ മല്ലിയില ചെറുതായി അരിഞ്ഞത് വിതറുക. സ്വാദിഷ്ടമായ ചെമ്മീന്‍ ഹുറായ് തയ്യാര്‍.
 
Other News in this category

 
 




 
Close Window