Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
കാബേജ് ചിക്കന്‍ സൂപ്പ്
Reporter
ചേരുവകള്‍

കാബേജ് ചെറുതായി അരിഞ്ഞത് - അര കപ്പ്
ചിക്കന്‍ - 250 ഗ്രാം
കോണ്‍ഫഌവര്‍ - ഒരു ഡിസേര്‍ട്ട് സ്പൂണ്‍
പാല്‍ - അര കപ്പ്
അജിനൊമോട്ടോ - അര കപ്പ്
സോയാസോസ് - അര കപ്പ്
വിനാഗിരി - അര ടീസ്പൂണ്‍
കുരുമുളകുപൊടി - അര കപ്പ്
സെലറി നുറുക്കിയത് - ഒന്നര കപ്പ്
വെള്ളം - രണ്ടര കപ്പ്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം :
കാബേജ് അര കപ്പ് വെള്ളം ചേര്‍ത്ത് വേവിച്ച് അരിച്ചുമാറ്റി വയ്ക്കുക. ഉപ്പും വെള്ളവും ചേര്‍ത്ത് ചിക്കന്‍ വേവിക്കുക. അതിനുശേഷം ചിക്കന്‍ കഷണങ്ങള്‍ ചെറുതായി ഉടച്ചിടുക. ഇവ വെന്ത ശേഷം അരിപ്പ ഉപയോഗിച്ച് ചാറ് മാറ്റിവയ്ക്കുക.

കാബേജ് വേവിച്ചതും ഉടച്ച് പിച്ചിച്ചീന്തിയ ചിക്കനും അരിച്ചുമാറ്റിയ ചാറും കുരുമുളകുപൊടി , വിനാഗിരി , സോയാസോസ് , പാലില്‍ കലക്കിയ സോയാസോസ് , അജിനോമോട്ടോ എന്നിവയും ചേര്‍ത്ത് അടുപ്പില്‍ വച്ച് ഒന്നുകൂടി ചൂടാക്കുക. നന്നായി തിള വരരുത്. അല്പസമയത്തിനുശേഷം ഇറക്കി സെലറി നുറുക്കിയതും ചേര്‍ത്ത് ഉപയോഗിക്കുക. സ്വാദിഷ്ടമായ കാബേജ് ചിക്കന്‍ സൂപ്പ് തയ്യാര്‍.
 
Other News in this category

 
 




 
Close Window