Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ നിയമത്തില്‍ പഴുത് ; പരിശോധന കൂടാതെ യുകെയിലെത്തുന്നത് 20,000 വിദേശികള്‍
.

ലണ്ടന്‍: പ്രതിവര്‍ഷം ഇരുപതിനായിരത്തോളം യൂറോപ്യന്‍ കുടിയേറ്റക്കാര്‍ യാതൊരു പരിശോധനയും കൂടാതെ കയില്‍ പുതുതായി എത്തുന്നുണ്ടെന്ന് കണ്ടെത്തല്‍. കുടിയേറ്റ നിയമത്തിലെ പഴുതുകള്‍ ദുരുപയോഗം ചെയ്താണിതു സാധിക്കുന്നത്.

ബ്രിട്ടീഷുകാര്‍ക്ക് അവരുടെ ഭാര്യ, ഭര്‍ത്താവ്, അല്ലെങ്കില്‍ പാര്‍ട്ണര്‍ വിദേശത്താണെങ്കില്‍ ഒപ്പം കൊണ്ടുവന്നു താമസിപ്പിക്കാന്‍ നിശ്ചിത വരുമാന പരിധി നിശ്ചയിച്ചിരിക്കുന്നിടത്താണ് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ഈ സ്വാതന്ത്രം അനുവദിച്ചുകൊടുത്തിരിക്കുന്നത്.

അതേസമയം, യൂറോപ്യന്‍മാര്‍ ഇത് ദുരുപയോഗം ചെയ്യുന്നതു കൂടാതെ, മനുഷ്യക്കടത്തുകാര്‍ക്ക് കൂട്ടു നില്‍ക്കുകയും ചെയ്യുന്നു എന്ന് സംശയമുയരുന്നുണ്ട്.

മനുഷ്യക്കടത്ത് റാക്കറ്റുകള്‍ ഈ വ്യവസ്ഥ കാര്യമായി ഉപയോഗിക്കുന്നുണ്ടെന്നാണ് തിങ്ക് ടാങ്ക് മൈഗ്രേഷന്‍ വാച്ച് മുന്നറിയിപ്പ് നല്‍കുന്നത്. പരിശോധനകള്‍ ഒന്നും തന്നെയില്ലാത്തതിനാല്‍, യുകെയില്‍ താമസിക്കുന്നു യൂറോപ്യന്‍ രാജ്യക്കാരുടെ ബനധുക്കളെന്ന വ്യാജേന പലരെയും ഇവര്‍ കടത്തി വിടുകയാണ്.

 
Other News in this category

 
 




 
Close Window