Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
വായില്‍ കൊതിയൂറും സ്‌പെഷ്യല്‍ ബട്ടൂര
Reporter
ചേരുവകള്‍

മൈദ - 2 1/2 കപ്പ്
പാല്‍ - ഒരു കപ്പ്
എണ്ണ - 1/4 കപ്പ്
യീസ്റ്റ് - ഒരു ടീസ്പൂണ്‍
പഞ്ചസാര - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്

തയ്യാറാക്കുന്ന വിധം :
ഇളം ചൂടുപാലില്‍ എണ്ണയും പഞ്ചസാരയും യീസ്റ്റും ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കുക. ഈ പാല്‍കൂട്ടും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൈദ കുഴച്ചു ആറ് മണിക്കൂര്‍ പൊങ്ങാന്‍ വെക്കണം. മാവ് ഇരട്ടിയായി പൊങ്ങി വരും. ചെറുനാരങ്ങാ വലുപ്പത്തില്‍ മാവ് എടുത്ത് വലിയ പൂരി പോലെ പരത്തുക. എന്നിട്ട് എണ്ണയില്‍ വറുത്തുകോരുക. സ്വാദിഷ്ടമായ സ്‌പെഷ്യല്‍ ബട്ടൂര തയ്യാര്‍ !
 
Other News in this category

 
 




 
Close Window