Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യന്‍ നഴ്‌സുമാര്‍ക്കുള്ള നിരോധനം നീങ്ങി : മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ നൂറൂകണക്കിന് അവസരം
reporter
ജര്‍മനയിലെ എല്ലാ ആശുപത്രികളിലും ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് സാമൂഹിക ക്ഷേമമന്ത്രാലയം ഉത്തരവു പുറത്തിറക്കി. വര്‍ക്ക് പെര്‍മിറ്റിനുണ്ടായിരുന്ന നിരോധനം നീക്കം ചെയ്തതോടെയാണ് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ജര്‍മനിയിലെ ആരോഗ്യ മേഖലയില്‍ ജോലി സാധ്യത തെളിയുകയാണ്. 2006 ലെയും 2008 ലെയും തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് തൊഴില്‍- സാമൂഹ്യക്ഷേ മന്ത്രി ഉര്‍സുല ഫോണ്‍ ഡെര്‍ ലയേന്‍ ഇതു സംബന്ധിച്ച ഉത്തരവു പ്രസിദ്ധീകരിച്ചു. 2013 നവംബര്‍ മുതല്‍ ഈ നിയമഭേദഗതിക്കു പ്രാബല്യമുണ്ടായിരിക്കുമെന്നാണ് മന്ത്രിയുടെ ഉത്തരവില്‍ പറയുന്നത്.
ജര്‍മനിയിലെ ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തില്‍ മാത്രമാണ് പുതുതായി വരുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ ഇതുവരെ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചിരുന്നത്. പുതിയ ഉത്തരവു പ്രകാരം ജര്‍മനിയില്‍ എല്ലായിടത്തും നഴ്‌സുമാര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കും. ഇന്ത്യയുള്‍പ്പടെ 57 രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരെയാണ് ജര്‍മനിയുടെ ആരോഗ്യമേഖല ക്ഷണിക്കുന്നത്.
ജര്‍മന്‍ ആരോഗ്യമന്ത്രാലയം നേരിട്ടാണ് നിയമനങ്ങള്‍ നടത്തുന്നത്. ഏജന്‍സികളെ ഏല്‍പ്പിക്കാതെയുള്ള റിക്രൂട്‌മെന്റിലൂടെ കൃത്യത പാലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജര്‍മനിയിലേക്ക് ഏജന്‍സികള്‍ നഴ്‌സിങ് റിക്രൂട്‌മെന്റ് നടത്തുന്നത് ശിക്ഷാര്‍ഹമാണെന്നും മന്ത്രിയുടെ ഉത്തരവില്‍ സൂചനയുണ്ട്. നഴ്‌സുമാര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാം. നഴ്‌സിംഗ് പാസായിട്ടുള്ള ആര്‍ക്കും വര്‍ക്ക് പെര്‍മിറ്റിനായി നേരിട്ട് അപേക്ഷ നല്‍കാം. ജര്‍മന്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ ഇന്ത്യയിലെ ജര്‍മന്‍ എംബസി മുഖേനയോ നേരിട്ട് ബന്ധപ്പെടണം. ജര്‍മന്‍ ഭാഷ അറിയുന്നവരായിരിക്കണം അപേക്ഷകരെന്നു നിഷ്‌കര്‍ഷയുണ്ട്. എഴുതാനും വായിക്കാനും കഴിയണം. ഔദ്യോഗിക പരീക്ഷയായ ജര്‍മന്‍ ഭാഷാടെസ്റ്റ് ബി 2 പാസാവണം.
 
Other News in this category

 
 




 
Close Window