Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടിയര്‍-1 വിസാചട്ടം ഭേദഗതി ചെയ്യുന്നു : സാങ്കേതികവിദ്യയില്‍ അതിവിദഗ്ധരായ 'മിടുക്കന്മാര്‍ക്ക്' ഏപ്രില്‍ മുതല്‍ യുകെയിലേക്കു സ്വാഗതം
reporter
യുകെയുടെ ഐടിമേഖലയെ ഒന്നാം നിരയിലേക്ക് ഉയര്‍ത്താനായി ടിയര്‍ - 1 വിസാചട്ടം ഭേദഗതി ചെയ്യുന്നു. വിദേശത്തു നിന്നുള്ള ഐടി പ്രൊഫഷണലുകളെ സ്വാഗതം ചെയ്തുകൊണ്ടാണ് വിസാ നിയമം മാറ്റുന്നത്. ഇതിനായി 'ടെക് വിസ' അനുവദിക്കും. ഐടി പ്രൊഫഷണലുകള്‍ക്കും സാങ്കേതിക രംഗത്ത് മികവു തെളിയിച്ചവര്‍ക്കും ടെക് വിസ ലഭിക്കും. ടെക് വിസ എന്ന പേരില്‍ പുതിയ വിസ അനുവദിക്കുകയല്ല. ടിയര്‍ - 1 വിസയുടെ നടപടികളില്‍ മാറ്റം വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. 2014 ഏപ്രില്‍ ഒന്നു മുതല്‍ ടെക് വിസ നല്‍കിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു. വര്‍ക്‌പെര്‍മിറ്റുകളുടെ വിശദ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബിസിനസ് നന്നായി തഴയ്ക്കുന്ന രാജ്യമായി ബ്രിട്ടനെ മാറ്റുകയാണ് ലക്ഷ്യമെന്ന് കാമറൂണ്‍ പറഞ്ഞു. ബ്രിട്ടന്റെ സാങ്കേതിക മേഖലയ്ക്കായി കൂടുതല്‍ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കും. ലണ്ടനില്‍ മാത്രം ഏകദേശം 90,000 ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, ടിയര്‍ - 1 പ്രകാരം എക്‌സപ്ഷണല്‍ ടാലന്റ് വിസയില്‍ യുകെയില്‍ എത്തുന്നവര്‍ വളരെ കുറവാണ് എന്നതാണ് വാസ്തവം. വിസ അനുവദിക്കുന്നതിനുള്ള കടമ്പകളാണ് ഇതിനു കാരണം. ഡെസിഗ്നേറ്റഡ് കോംപിറ്റന്‍ഡ് ബോഡിയുടെ അംഗികാരം ലഭിച്ചാല്‍ മാത്രമേ വിസ അനുവദിക്കുകയുള്ളൂ. ദി റോയല്‍ സൊസൈറ്റി, ആര്‍ട്‌സ് കൗണ്‍സില്‍ ഇംഗ്ലണ്ട്, ദി ബ്രിട്ടീഷ് അക്കാഡമി, അക്കാഡമി ഓഫ് എന്‍ജിനിയറിങ് എന്നിവയാണ് അംഗീകാരം നല്‍കാന്‍ അധികാരമുള്ള സ്ഥാപനങ്ങള്‍.
ഐടി മേഖലയിലെ അതിവിദഗ്ധ തൊഴിലാളികളെ കൂടുതലായി ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് ഭേദഗതികള്‍.
അതിവിദഗ്ധരായ പ്രോഗ്രാമര്‍മാരെയും ഐടി പ്രൊഫഷണലുകളെയും രാജ്യത്തേക്ക് കൂടുതലായി ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വ്യവസായം തുടങ്ങാനും വികസിപ്പിക്കാനും ലോകത്തെ ഏറ്റവും മികച്ച രാജ്യം യുകെയാണെന്ന ധാരണ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് കാമറൂണ്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലകളിലൊന്നാണ് ഇപ്പോള്‍ ഐടി മേഖല.
 
Other News in this category

 
 




 
Close Window