Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
പാചകം
  Add your Comment comment
മട്ടണ്‍ മജ്ബൂസ്
reporter
ബസ്മതി അരി - ഒരു കപ്പ്

മട്ടണ്‍ സ്‌റ്റോക് - രണ്ടു കപ്പ്

മട്ടണ്‍ - വേവിച്ചത് അര കിലോ

കറുവാപ്പട്ട - ഒരു വലിയ കഷണം

ഗ്രാമ്പൂ - നാല്

കുരുമുളക് - ഏഴെണ്ണം

ഉള്ളി ചെറുതായരിഞ്ഞത് - ഒന്ന്

വെളുത്തുള്ളി, ഇഞ്ചി - അര സ്പൂണ്‍ വീതം (പൊടിയായി അരിഞ്ഞത് )

പച്ചമുളക് -രണ്ടെണ്ണം

തക്കാളി -രണ്ടെണ്ണം

മുളകുപൊടി -ഒരു ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍

മല്ലിയില രണ്ട് - ടേബിള്‍സ്പൂണ്‍

ഉണക്കനാരങ്ങ - രണ്ട് എണ്ണം

ഉപ്പ്, ഓയില്‍ - ആവശ്യത്തിന്

പാകംചെയ്യുന്ന വിധം



മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മട്ടണ്‍ വേവിച്ച് മാറ്റിവയ്ക്കുക.
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ഗ്രാമ്പൂ, പട്ട എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്തു വഴറ്റുക. ഇതില്‍ തക്കാളിയും ചേര്‍ക്കുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, മട്ടണ്‍ സ്‌റ്റോക് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക.
ഇത്രയും ആയതിനു ശേഷം കഴുകി വൃത്തിയാക്കിയ അരി വേവിക്കുക. ചോറ് നന്നായി വെന്തശേഷം മട്ടണ്‍ വേവിച്ചതും മറ്റു ചേരുവയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക്
കുരുമുളക്, ഉണക്ക നാരങ്ങ, മല്ലിയില എന്നിവയിട്ട് ഇളക്കുക.
 
Other News in this category

 
 




 
Close Window