Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ആദ്യം ഓണ്‍ലൈന്‍ ടെസ്റ്റ്, ജോലിക്കു മുമ്പ് പ്രാക്റ്റിക്കല്‍ ടെസ്റ്റ് : യുകെയില്‍ നഴ്‌സിങ് ജോലിക്കു വരാന്‍ ടെസ്റ്റുകളുടെ പരമ്പര : ഒക്‌റ്റോബര്‍ മുതല്‍ പുതിയചട്ടം
reporter
പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം നഴ്‌സിംഗ് റിക്രൂട്ടിംഗ് രംഗത്ത് സമൂലമായ മാറ്റം വരുന്നു. ഇതു സംബന്ധിച്ച് എന്‍എംസി നയരേഖ പുറത്തിറങ്ങി. ഒക്‌ടോബര്‍ ഒന്നു മുതല്‍ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍വരും. യുകെയില്‍ നഴ്‌സിംഗ് ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയാകും വിധമുള്ള നിര്‍ദേശങ്ങളാണ് പുതിയ പരിഷ്‌കാരങ്ങള്‍.
ഐഇഎല്‍ടിഎസിന് ഏഴ് ബാന്റ് നാലു വിഷയങ്ങള്‍ക്കും വേണം. ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം നിര്‍ബന്ധം. പതിനഞ്ചു വര്‍ഷങ്ങളായി തുടരുന്ന അഡാപ്‌റ്റേഷന്‍ എടുത്തുകളയും. ഐഇഎല്‍ടിഎസും തൊഴില്‍ പരിചയവും ഉള്ളവര്‍ക്ക് ഡിസിഷന്‍ ലെറ്റര്‍ ലഭിക്കും. ഡിസിഷന്‍ ലെറ്റര്‍ ഉള്ളവര്‍ക്ക് 2016 വരെ ഇപ്പോഴത്തെ നിയമമനുസരിച്ച് രജിസ്‌ട്രേഷന്‍ നടത്താം. യൂണിവേഴ്‌സിറ്റികളില്‍ ഒഎന്‍പി റദ്ദു ചെയ്യും. ഒഎന്‍പി ചെയ്യുമ്പോഴുള്ള സൂപ്പര്‍വൈസ്ഡ് പ്രാക്ടീസ് നിര്‍ത്തലാക്കും. ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചവര്‍ ജന്മദേശത്ത് ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകണം. ഇവര്‍ യുകെയിലെത്തിയാല്‍ പ്രാക്റ്റിക്കല്‍ ടെസ്റ്റ് ജയിക്കണം. ഈ രണ്ടു പരീക്ഷകളിലും വിജയിച്ചവര്‍ക്കു നേരിട്ടു ജോലി ലഭിക്കും. ഏജന്റുമാരെ ഒഴിവാക്കും.
കേരളത്തില്‍ നിന്നു നാലു വിഷയങ്ങള്‍ക്കും ഏഴ് ബാന്റ് ഐഇഎല്‍ടിഎസ്, ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം എന്നിവ തുടരും. പുതുതായി ഒരു കോംപെറ്റിറ്റെന്‍സ് ടെസ്റ്റും പാസാകണം. ഈ പരീക്ഷയ്ക്കു മുന്നോടിയായി ജന്മനാട്ടില്‍ നിന്നുകൊണ്ട് ഒരു ഓണ്‍ലൈന്‍ ടെസ്റ്റിനു വിധേയരാകണം. ഇതില്‍ ജയിച്ച ശേഷം യുകെയില്‍ എത്തുമ്പോള്‍ വീണ്ടുമൊരു പ്രാക്റ്റിക്കല്‍ പരീക്ഷയുണ്ടാകും.
നിലവിലുള്ള അഡാപ്‌റ്റേഷന്‍ രീതി ഒക്‌ടോബര്‍ മുതല്‍ എടുത്തുകളയും. പുതിയ രീതിയനുസരിച്ച് ഒരാള്‍ ജോലിക്ക് യോഗ്യത നേടിയാല്‍ നേരിട്ടു പിന്‍ നമ്പര്‍ വാങ്ങി നഴ്‌സിങ് ജോലിയില്‍ പ്രവേശിക്കാം.
 
Other News in this category

 
 




 
Close Window