Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഫാമിലി വിസ ഭേദഗതി കോര്‍ട്ട് ഓഫ് അപ്പീല്‍ ശരിവച്ചു
Report by Paul John

ലണ്ടന്‍ : യുകെയില്‍ 9 ജൂലൈ 2012 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ഫാമിലി വിസ ഭേദഗതി നിയമാനുസൃതമാണെന്ന് കോര്‍ട്ട് ഓഫ് അപ്പീല്‍ ശരിവച്ചു. mm & others എന്ന കേസിലാണ് കോടതിയുടെ പുതിയ വിധി. ഇന്നലെയാണ് വിധി പുറത്തു വന്നത്. യുകെയിലേക്ക് ഭാര്യയെ കൊണ്ടു വരുന്നതിന് സ്‌പോണ്‍സര്‍ 18,600 പൗണ്ട് ശമ്പളമായിരിക്കണമെന്നതാണ് ഒരു നിര്‍ദേശം. ഒരു കുട്ടി കൂടിയുള്ള കുടുംബമാണെങ്കില്‍ 22,400 പൗണ്ട് വരുമാനമുണ്ടായിരിക്കണം. കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍, ഓരോ കുട്ടിക്കും 2400 പൗണ്ട് വീതം കണക്കാക്കി അധികവരുമാനമുണ്ടായിരിക്കണം. ഇത് 13,400 പൗണ്ടായി കുറയ്ക്കണമെന്ന് നേരത്തേ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ വധിക്കെതിരേ ഹോം ഓഫീസ് നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് കോര്‍ട്ട് ആന്‍ഡ് അപ്പീല്‍ പുതിയ വിധി പുറപ്പെടുവിച്ചത്. ബ്രിട്ടീഷ് സിറ്റിസണ്‍ഷിപ്പ് അല്ലെങ്കില്‍ സ്ഥിരതാമസ വിസയുള്ള ഫാമിലികളെയാണ് ഈ വിധി പ്രതികൂലമായി ബാധിക്കുക. യുകെയില്‍ overstay ആയിട്ട് കല്യാണം കഴിച്ച് വിസ regularise ചെയ്യാന്‍ അപേക്ഷ നല്‍കിയവരേയും വിധി പ്രതികൂലമായി ബാധിക്കും. ബ്രിട്ടീഷ് സിറ്റിസണ്‍ അവരവരുടെ പങ്കാളിയോടൊപ്പം വിദേശരാജ്യത്തുപോയി ജീവിക്കുന്നതില്‍ തെറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. അല്ലാത്തപക്ഷം പങ്കാളിക്ക് വിദേശത്തുപോകാന്‍ അത്രത്തോളം ബുദ്ധിമുട്ടുകളുണ്ടെന്ന് തെളിയിക്കേണ്ടിവരും. വിദേശിയ വിവാഹം കഴിച്ചു യുകെയില്‍ താമസിക്കുന്നതിന് ബ്രിട്ടീഷ് പൗരന് absolute ആയ അവകാശമില്ലെന്നു കോടതി വിശദീകരിച്ചു. ഈ വിധി വരുന്നതു കാത്ത് ധാരാളം അപേക്ഷകള്‍ ഹോം ഓഫീസ് തടഞ്ഞു വച്ചിട്ടുണ്ട്. ഇനി ഈ അപേക്ഷകള്‍ നിരസിക്കാനും സാധ്യതയുണ്ട്. ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ഹോം ഓഫീസിന് അനുകൂലമായി court of appeal -ന്റെ തുടരെയുള്ള മൂന്നാമത്തെ വിധി പ്രസ്താവനയാണിത്. മനുഷ്യാവകാശം സംബന്ധിക്കുന്ന വിഷയങ്ങളില്‍ വിദേശികളുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാം എന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കപ്പെടുന്ന വിധികളാണ് ഇതെല്ലാം. എന്തായാലും ഈ വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീലുകള്‍ സമര്‍പ്പിക്കപ്പെടുമെന്നാണ് നിയമജ്ഞരുടെ വിലയിരുത്തല്‍. ഭാവിയില്‍ സുപ്രീംകോടതി ഈ വിധിയെ എങ്ങനെ വ്യാഖ്യാനിക്കും എന്ന് ഉറ്റുനോക്കുകയാണ് നിയമലോകം.


(For more information : http://pauljohnandco.co.uk)

 
Other News in this category

 
 




 
Close Window