Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബാങ്ക് അക്കൗണ്ടിന് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണം, ഡിപ്പന്‍ഡന്‍ിന് വിസയുണ്ടെങ്കിലും രേഖകളില്ലെങ്കില്‍ പങ്കാളിയെ നാടുകടത്തും
reporter
പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു. പതിവുപോലെ കുടിയേറ്റത്തെ കര്‍ശനമായി നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള തീരുമാനങ്ങളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അനധികൃതമായി എത്തുന്നവരെ ബാങ്കുകളില്‍ വച്ചു പിടികൂടുകയെന്നതാണ് സുപ്രധാനമായ ഒരു തീരുമാനം. മതിയായ രേഖകളില്ലാത്തതിനാല്‍ ഹോം ഓഫീസ് പിടികൂടിയവര്‍ ഡിപ്പന്‍ഡന്റിനെ മറയാക്കുന്നതു തടയുന്നതാണ് മറ്റൊന്ന്.
അനധികൃത കുടിയേറ്റക്കാരെ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ അനുവദിക്കില്ല. ഡിസംബര്‍ മുതല്‍ ഇതുസംബന്ധമായ പരിശോധന ആരംഭിക്കും. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ബാങ്കുകളുടെയും ചുമതലയായി മാറും.
ഫാമിലി വിസയുടെ ആനുകൂല്യം അനധികൃതര്‍ക്കു ലഭിക്കില്ല. ഭാര്യയും മക്കളും കുടുംബവും അനധികൃത താമസത്തിനു തണലാകാന്‍ അനുവദിക്കില്ല. ഡിപ്പന്‍ഡന്റ് യുകെയിലുണ്ടെന്നു വാദിക്കാനുള്ള അവസരം ഇല്ലാതാക്കും. പങ്കാളിയെ നാടുകടത്തുന്നതിനു ഡിപ്പന്‍ഡന്റ് വിസ തടസമാകില്ല.
യു കെയിലെ ജോലി ഒഴിവുകള്‍ വിദേശത്തുമാത്രമായി പരസ്യം ചെയ്യില്ല. യുകെയില്‍ നിന്നുള്ള അപേക്ഷകരെയും പരിഗണിക്കാന്‍ വേണ്ടിയാണിത്. യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് തൊഴില്‍രഹിത ബെനഫിറ്റുകള്‍ അവകാശപ്പെടാവുന്ന കാലയളവ് ആറില്‍നിന്ന് മൂന്നുമാസമാക്കി കുറച്ചു.
വാടകയ്ക്ക് വീടെടുത്തു താമസിക്കുന്നവരുടെ രേഖകള്‍ പരിശോധിക്കണമെന്ന് വീട്ടുടമകളോട് ആവര്‍ത്തിച്ച് നിര്‍ദേശിച്ചു. വരുന്ന നവംബര്‍ മുതല്‍ ലാന്‍ഡ് ലോഡുകളുടെ ഉത്തരവാദിത്തമാണിത്. വിദേശക്രിമിനലുകളുടെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ത്തന്നെ അവരെ സ്വദേശത്തേക്ക് നാടുകടത്തും. സുരക്ഷിതമെന്ന് അനുമാനിക്കപ്പെടുന്ന രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്കായിരിക്കും ഇത് ബാധകമായിരിക്കുക.
ടിയര്‍ ഫോര്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയവര്‍
ക്ലാസില്‍ കൃത്യമായി ഹാജരാകുന്നുണ്ടെന്ന് സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം. ആഴ്ചയില്‍ 20 മണിക്കൂറിലേറെ ജോലി ചെയ്യാന്‍ അനുമതിയില്ലെന്ന കാര്യവും പുതിയ നിയമം ഓര്‍മിപ്പിക്കുന്നു.
 
Other News in this category

 
 




 
Close Window