Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശികള്‍ക്ക് 'ബ്ലൂകാര്‍ഡ് ' ലഭിക്കാന്‍ നേരിട്ട് അപേക്ഷ നല്‍കാം
reporter
നഴ്‌സുമാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, ഐടി പ്രൊഫഷനലുകള്‍ തുടങ്ങി സാങ്കേതിക വൈദഗ്ധ്യമുള്ള ജോലി ചെയ്യുന്നവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് ഒരു എളുപ്പമാര്‍ഗം തുറന്നു കിട്ടിയിരിക്കുന്നു. മികച്ച പ്രൊഫഷണലുകളെ യൂറോപ്പിലേക്ക് എത്തിക്കുന്നതിനായി വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്ലൂ കാര്‍ഡ് നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നു. യുകെ, ഡെന്മാര്‍ക്ക്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഒഴികെ യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യാനും യാത്ര ചെയ്യാനും അനുമതി നല്‍കുന്ന രേഖയാണ് ബ്ലൂ കാര്‍ഡ്. ബ്ലൂ കാര്‍ഡ് നേടിയാല്‍ യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനു കടമ്പകള്‍ എളുപ്പമാകും. ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് ഈ അവസരം വിനിയോഗിച്ച് യൂറോപ്പിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കാന്‍ സാധിക്കും.
യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബ്ലൂ കാര്‍ഡ് നേടാനുള്ള അവസരമാണിത്. മികച്ച വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവുമുള്ള പ്രൊഫഷണലുകളെ യൂറോപ്പിലേക്കു ക്ഷണിക്കുന്നതനായി യൂറോപ്യന്‍ കൗണ്‍സിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. നഴ്‌സുമാര്‍ക്കാണ് ഈ തീരുമാനം ഏറ്റവും ഗുണം ചെയ്യുക. 27 രാജ്യങ്ങളിലെ ആശുപത്രികളില്‍ ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം നഴ്‌സുമാര്‍ക്ക് ലഭിക്കും. അപേക്ഷ സമര്‍പ്പിച്ച ശേഷം മൂന്നു മാസത്തിനുള്ളില്‍ ബ്ലൂകാര്‍ഡുകള്‍ ലഭിക്കും. ബ്ലൂകാര്‍ഡ് ലഭിച്ചാല്‍ അതാതു രാജ്യങ്ങളി പൗരന്മാര്‍ക്ക് ലഭിക്കുന്നതിനു തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും വിദേശികള്‍ക്കും ലഭിക്കും. കുടുംബവുമായി ഒരുമിച്ചു ജീവിക്കുന്നതിനും ഹോളിഡേകള്‍ ആഘോഷിക്കുന്നതിനുമുള്ള വാര്‍ഷിക ലീവുകളും ലഭിക്കും. പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുന്നതിനുള്ള നടപടികള്‍ എളുപ്പത്തിലാക്കാന്‍ സാധിക്കും.
അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങള്‍ മുമ്പ് ഇതേ പദ്ധതി തയാറാക്കിയിരുന്നു. വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി കാര്‍ഡ് നല്‍കി പ്രവേശനം അനുവദിക്കാന്‍ യൂറോപ്പ് അല്‍പ്പം താമസിച്ചു എന്ന വ്യത്യാസമേയുള്ളൂ.
അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ യൂണിവേഴ്‌സിറ്റികളില്‍ നിന്നു ബിരുദം നേടിയവര്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ബ്ലൂകാര്‍ഡ് ലഭിക്കാന്‍ എളുപ്പമാണ്. ഈ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇയു ഉയര്‍ന്ന പരിഗണന നല്‍കും.
യൂറോപ്യന്‍ യൂണിയന്റെ ബ്ലൂകാര്‍ഡ് പദ്ധതിയില്‍ യുകെ അംഗരാജ്യമല്ല. ബ്ലൂ കാര്‍ഡുള്ളവര്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കുവാനോ ജോലിചെയ്യുവാനോ സാധിക്കില്ല.
ബ്രിട്ടനിലുള്ള ഇന്ത്യക്കാര്‍ക്കും ബ്രിട്ടീഷ് പൗരത്വമുള്ളവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാം.
 
Other News in this category

 
 




 
Close Window