Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
പാചകം
  Add your Comment comment
പാലക് വട (പ്രോണ്‍)
reporter
പാലക് ചീര - ഒരു കെട്ട്
ചെമ്മീന്‍ - അരക്കപ്പ്
സവാള - ഒരെണ്ണം
പച്ചമുളക് - അഞ്ചെണ്ണം
കടലമാവ് - ഏഴ് ടേബിള്‍ സ്പൂണ്‍
മുളകുപൊടി - ഒരു ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീ സ്പൂണ്‍
ഗരംമസാലപ്പൊടി - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാന്‍

തയാറാക്കുന്ന വിധം
പാലക് ചീര കഴുകി പൊടിയായി അരിയുക. ചെമ്മീന്‍ വൃത്തിയാക്കി തോടും ഉള്ളിലെ നാരുപോലെയുള്ള ഭാഗവും നീക്കി കഴുകുക. സവാള പൊടിയായി അരിയുക. എണ്ണ ഒഴികെയുള്ള ചേരുവകള്‍ അല്‍പ്പം വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. ഈ മിശ്രിതം ഓരോ നാരങ്ങ വലുപ്പത്തില്‍ ഉരുട്ടി വടയുടെ രൂപത്തിലാക്കുക.
എണ്ണ ചൂടാക്കി, ഓരോ ഉരുളകള്‍ എടുത്ത് അതിലിട്ട് പൊരിച്ച് എടുക്കുക. വട പൊട്ടുന്നു്യുെങ്കില്‍ അല്‍പ്പം കടലമാവ് കൂടിച്ചേര്‍ത്ത് കുഴച്ച് വട ഉണ്ടാക്കുക. തേങ്ങാച്ചമ്മന്തിയോ തക്കാളി സോസോ കൂട്ടി കഴിക്കാം.
 
Other News in this category

 
 




 
Close Window