Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നഴ്‌സുമാര്‍ക്ക് യുകെയിലേക്ക് ഏജന്‍സിയുടെ സഹായമില്ലാതെ കുടിയേറാം
reporter
ബിഎസ്‌സി നഴ്‌സിങ് ഡിഗ്രി പാസായവര്‍ക്ക് യുകെയിലേക്കു കുടിയേറാന്‍ ഇനി ഇടനിലക്കാരുടെ സഹായം ആവശ്യമില്ല. ഒരു വര്‍ഷം എക്‌സ്പീരിയന്‍സ് ഉണ്ടെങ്കില്‍ നേരിട്ട് മൈഗ്രേഷന് അപേക്ഷിക്കാം. എറണാകുളം രാജഗിരി കോളേജാണ് മൈഗ്രേഷന്‍ പ്രോസസിങ്ങിനു സഹായിക്കുന്ന കേരളത്തിലെ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്. ഐഇഎല്‍ടിഎസിന് 7 ബാന്‍ഡ് സ്‌കോര്‍ നേടിയവര്‍ക്ക് മൈഗ്രേഷനു ശ്രമിക്കാം. രണ്ടു ഘട്ടമായുള്ള എലിജിബിലിറ്റി ടെസ്റ്റുകള്‍ ഏഴുതി ജയിച്ചാല്‍ യുകെയിലേക്കു കുടിയേറാം.
എന്‍എംസി നിശ്ചയിച്ചിട്ടുള്ള ഫീസാണ് അപേക്ഷകര്‍ നല്‍കേണ്ടത്. നഴ്‌സിംഗ്/മിഡ്‌വൈഫറി അപേക്ഷയ്ക്ക് ഫീസ് - 140 പൗണ്ട്. ആദ്യ ഘട്ട പരീക്ഷയ്ക്ക് - 130 പൗണ്ട്. യുകെയില്‍ എത്തിയ ശേഷം എഴുതേണ്ടുന്ന രണ്ടാം ഘട്ട പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് - 992 പൗണ്ട്. അഡ്മിഷന്‍ ഫീസ് - 133 പൗണ്ട്. നേരിട്ടുള്ള അപേക്ഷയില്‍ ആകെ ചെലവ് - 1395 പൗണ്ട്.
നഴ്‌സായി യുകെയിലേക്കു കുടിയേറുന്നവര്‍ സെല്‍ഫ് അസസ്‌മെന്റ് കംപ്ലീറ്റ് ചെയ്യണം. അതിനു ശേഷം ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കണം. തപാല്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഇപ്രകാരം അപേക്ഷിക്കുന്നവര്‍ പോസ്റ്റല്‍ ഇടപാടുകളുടെ കാലതാമസം നേരിടേണ്ടിവരും.
രണ്ടു വിഭാഗങ്ങളായാണ് പ്രോസസിങ് ആരംഭിക്കുക. ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചാല്‍ കോമ്പിറ്റന്‍സി ടെസ്റ്റ് എഴുതണം. ഇത് കേരളത്തിലെ സെന്ററില്‍ എഴുതാം. നാലു മണിക്കൂറാണ് പരീക്ഷ. കംപ്യൂട്ടറിലാണ് പരീക്ഷ എഴുതേണ്ടത്. 120 ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. രോഗികളുമായും പൊതു സുരക്ഷയുമായും ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ഇതില്‍ ഉണ്ടാവുക. മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് മാര്‍ക്ക് നല്‍കുക. മൂന്നിനും ഇന്‍ഡിവിജ്വല്‍ സ്‌കോര്‍ അനുസരിച്ച് വിജയം നേടണം.
ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷനാണ് പരീക്ഷയുടെ രണ്ടാം ഭാഗം. യുകെയിലെ പരീക്ഷാ കേന്ദ്രങ്ങളിലാണ് ഈ പരീക്ഷ നടത്തുക. ആദ്യ ഘട്ടം ജയിച്ചവര്‍ക്കു മാത്രമേ രണ്ടാമത്തെ പരീക്ഷ എഴുതാന്‍ അനുമതി ലഭിക്കുകയുള്ളൂ.
കോമ്പീറ്റന്‍സി പരീക്ഷയില്‍ ഒരിക്കല്‍ പരാജയപ്പെട്ടാല്‍ രണ്ടാമതും ശ്രമിക്കാന്‍ അവസരമുണ്ട്. ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണ പരീക്ഷയ്ക്ക് ഹാജരായി വിജയിക്കണം.
 
Other News in this category

 
 




 
Close Window