Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പോസ്റ്റ് സ്റ്റഡി വിസ അനുവദിച്ച് വിദേശ വിദ്യാര്‍ഥികളെ ക്ഷണിക്കാന്‍ സ്‌കോട്‌ലന്‍ഡ്
Reporter
സ്‌കോട്‌ലന്‍ഡ് സാമ്പത്തിക രംഗം ശക്തിപ്പെടുത്താനുള്ള നടപടികളിലേക്ക്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി സ്‌കോട പ്രവിശ്യയുടെ സാമ്പത്തിക ഉന്നമനത്തിനായി പുതിയ വരുമാന മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. നിര്‍ത്തലാക്കിയ പോസ്റ്റ് സ്റ്റഡി വിസ പുനരാരംഭിക്കാനാണ് പാര്‍ട്ടിയുടെ നിര്‍ദേശം. വിദഗ്ധരായ വിദേശ വിദ്യാര്‍ഥികളെ സ്‌കോട്‌ലന്‍ഡിലെത്തിച്ച് തൊഴില്‍ മേഖല ശക്തിപ്പെടുത്താനാണ് ഈ നീക്കം. വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് ഇനത്തില്‍ വരുന്ന തുകയിലൂടെ സാമ്പത്തിക ശക്തി വളരുമെന്നും പാര്‍ട്ടി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പി എസ് ഡബ്ലിയു കൊണ്ടുവന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഭകളായ വിദ്യാര്‍ത്ഥികളെ ഇവിടേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കുന്ന സ്മിത്ത് കമ്മീഷന്‍ മുമ്പാകെ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും ബോധിപ്പിച്ചിട്ടുണ്ട്. 2012ല്‍ യു കെ സര്‍ക്കാരാണ് ഈ വിസകള്‍ നിറുത്തലാക്കിയത്. അതോടെ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് നാമമാത്രമായതായി എസ് എന്‍ പി ചൂണ്ടിക്കാട്ടി. രാജ്യത്തെ മിക്കവാറും പാര്‍ട്ടികളും സമാനമായ രീതിയില്‍ ചിന്തിക്കുന്നതിനാല്‍ ഇതിനുവേണ്ട നിയമനിര്‍മാണം സുഗമമായിരിക്കുമെന്നാണു പ്രതീക്ഷ.

പഠനം കഴിഞ്ഞ് രണ്ടുവര്‍ഷം ജോലി ചെയ്യാനുള്ള അവകാശം ലഭിക്കുമെന്നതാണ് പോസ്റ്റ് സ്റ്റഡി വിസയിലൂടെ വിദ്യാര്‍ഥികള്‍ക്കു കിട്ടുന്ന ഗുണം. നിലവിയില്‍ യുകെ ഇത്തരമൊരു സൗകര്യം അനുവദിക്കുന്നില്ല. ന്യൂസിലന്‍ഡും കാനഡയും വിദ്യാര്‍ഥികളെ ആകര്‍ഷിച്ചത് ഈ ആനൂകൂല്യത്തിലൂടെയായിരുന്നു. പി എസ് ഡബ്ലിയു നിരോധനം സ്‌കോട്ട്‌ലന്റിന്റെ സാമ്പത്തിക പുരോഗതിക്ക് തടസമാകുന്നുവെന്ന് സ്‌കോട്ടിഷ് നാഷണല്‍ പാര്‍്ട്ടി വിലയിരുത്തി. യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനം ഞെരുക്കത്തിലാവാന്‍ കാരണം ഇത്തരം വിസകളുടെ നിരോധനമാണെന്ന് സ്‌കോട്ടിഷ് എഡ്യുക്കേഷന്‍ സെക്രട്ടറി മൈക്കല്‍ റസല്‍ ചൂണ്ടിക്കാട്ടി. സ്‌കോട്‌ലന്‍ഡിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയും ഉദ്യോഗസ്ഥരും പിഎസ്ഡബ്ല്യു വിസയെ പിന്തുണയ്ക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ വ്യക്തമായത്. എന്നാല്‍, യുകെബിഎ ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ കുടിയേറ്റത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് പാര്‍ലമെന്റ് തയാറാകുമെന്നു കരുതാനാവില്ല.
 
Other News in this category

 
 




 
Close Window